Thursday, May 2, 2024
spot_imgspot_img
HomeNRIUKയുകെയിലെ ഓരോ മലയാളി നേഴ്സുമാർക്കും അഭിമാനമായി NMC Executive Director Sam Poster മുഖ്യാതിഥിയായി മെയ്...

യുകെയിലെ ഓരോ മലയാളി നേഴ്സുമാർക്കും അഭിമാനമായി NMC Executive Director Sam Poster മുഖ്യാതിഥിയായി മെയ് 18ന് കേരള നേഴ്സ് യുകെ അണിയിച്ചൊരുക്കുന്ന കോൺഫറൻസിൽ പങ്കെടുക്കും.

യുകെയിലെ ഓരോ മലയാളി നേഴ്സുമാർക്കും അഭിമാനമായി NMC Executive Director Sam Poster മുഖ്യാതിഥിയായി മെയ് 18ന് കേരള നേഴ്സ് യുകെ അണിയിച്ചൊരുക്കുന്ന കോൺഫറൻസിൽ പങ്കെടുക്കും.

മൂന്നു വർഷങ്ങൾക്കു മുമ്പ് കോവിഡ് മഹാമാരിയിൽ നേഴ്സുമാർക്ക് എജുക്കേഷൻ ഫ്ലാറ്റ്ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തിൽ പിറവിയെടുത്ത കേരള നേഴ്സസ് യുകെ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും മെയ് 18ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ Wythenshauwe Forum Centreൽ വച്ച് നടത്തുന്നതാണ്.

പ്രസ്തുത സമ്മേളനത്തിൽ മുഖ്യാതിഥിയായി NMC Executive Director of professional practice Sam Poster പങ്കെടുത്ത് സംസാരിക്കും. NMC എക്സിക്യൂട്ടീവ് ഡയറക്ടർ പങ്കെടുക്കുന്ന വഴി യുകെയിലെ ഓരോ മലയാളി നഴ്സുമാർക്കും എൻ എം സി ഡയറക്ടറെ നേരിൽ കാണുവാനും അവരോട് സംസാരിക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നത്.

ഇൻവിറ്റേഷൻ കമ്മിറ്റിയുടെ ഭാഗമായ ഡോക്ടർ അജിമോൾ പ്രദീപും , സിജി സലിം കുട്ടിയുടെയും പരിശ്രമത്തിന്റെ ഫലമാണ് Sam Poster കോൺഫ്രൻസ് വേദിയിലേക്ക് എത്തുന്നത്. സാമിനെ കൂടാതെ വെയിൽസിന്റെ ചീഫ് നേഴ്സിങ് ഓഫീസർ Sue Trankന് ഒപ്പം വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടർ ഓഫ് നേഴ്സിംഗും MRI ഹോസ്പിറ്റലിന്റെ chief executiveവുമായി ജോലി ചെയ്യുന്ന Dawn Pike എന്നിവരും ഉച്ച കഴിഞ്ഞു നടക്കുന്ന ഉദ്ഘാടനത്തിൽ സംബന്ധിച്ച് സംസാരിക്കും.

മുൻപ് അറിയിച്ചിരുന്ന പോലെ മാർച്ച് 15ന് കോൺഫറൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു രജിസ്ട്രേഷൻ തുടങ്ങി ആദ്യ രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ 500ലധികം നേഴ്സുമാർ ഓണ്‍ലൈന്‍ ആയി രജിസ്റ്റർ ചെയ്തു എന്നുള്ളത് ഏറ്റവും ആവേശം ഉളവാക്കുന്നതാണ് .

ആദ്യം രജിസ്റ്റർ ചെയ്യുന്ന 750 പേർക്ക് മാത്രമാണ് രജിസ്ട്രേഷൻ ഉണ്ടായിരിക്കുക അതിനുശേഷം രജിസ്ട്രേഷൻ ക്ലോസ് ചെയ്യുന്നതായിരിക്കും . ഓരോ രജിസ്ട്രേഷനും £10 പൗണ്ടാണ് രജിസ്ട്രേഷൻ ഫീസായി നമ്മൾ മേടിക്കുന്നത് . രജിസ്ട്രേഷനോടൊപ്പം ഫ്രീ ലഞ്ചും ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഏറ്റവും കുറ്റപട്ട രജിസ്ട്രേഷൻ ഏറ്റവും കുറ്റമറ്റ രീതിയിൽ കൃത്യസമയത്ത് തന്നെ ആരംഭിച്ചത് രജിസ്ട്രേഷൻ കമ്മിറ്റിയുടെ നിതാന്ത കഠിനാധ്വാനത്തിന്റെ ഫലമാണ്. ജിനി അരുൺ ലീഡായി പ്രവർത്തിക്കുന്ന രജിസ്ട്രേഷപൻ കമ്മിറ്റിയിൽ ,അന്ന ഫിലിപ്പോസ് (ലീന )അലക്സ് ചാലയിൽ ,ബീനാസ് വർഗീസ് ,ശ്രീജ മുരളി ,ദീപ്തി തങ്കച്ചൻ എന്നിവർ പ്രവൃത്തിക്കുന്നു.ഏറ്റവും സുരക്ഷമായ fineta പ്ലാറ്റഫോമിലാണ് ടിക്കറ്റുകൾ തയ്യാറാക്കിയിരിക്കുന്നത് .

നേഴ്സുമാർക്ക് ഏറ്റവും പ്രയോജനപ്രദമായ അവരുടെ കരിവെള്ളൂർ ഏറ്റവും അവരുടെ കരിയറിലെ ഏറ്റവും ഉപകരിക്കുന്ന സെക്ഷനുകൾ ആണ് അന്നേദിവസം പ്ലാൻ ചെയ്തിരിക്കുന്നത്. മിനിജ ജോസഫും , നിസ്സാ ഫ്രാൻസീസും , കണ്ണൻ രാമചന്ദ്രനും അടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിയാണ് സെക്ഷനുകളുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

കോൺഫറൻസിൽ സ്‌പീക്കർസായി മുന്നോട്ട് എത്തിയിരിക്കുന്നത്
The princes Grace Hospital ലണ്ടനിൽ Lead Urology CNS യായി ജോലിചെയ്യുന്ന ദീപ ലീലാമണി ,Airdale NHS foundation ട്രസ്റ്റ് ലിൽDeputy chief നേഴ്സ് യായി ജോലിചെയ്യുന്ന സാജൻ സത്യൻ ,Buckinghamshire NHS ട്രസ്റ്റ് ലിൽ Advanced Nurse practitioner and Haematology ലീഡ് യായി ജോലിചെയ്യുന്ന ആശ മാത്യു ,Coventry & Warwickshire Partnership ട്രസ്റ്റ് ലിൽ Mental Health & Dementia Pathway Lead യായി ജോലിചെയ്യുന്ന ലോമി പൗലോസ് ,University hospital Milton കെയ്ൻസ് ലിൽ Associate Chief Nurse യായി ജോലിചെയ്യുന്ന ദീപ ഓസ്റ്റിൻ ,University Hospital ,Dorset ലിൽ EDI Lead യായി EDI Lead ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്സിംഗ് രംഗത്ത് വിവിധ വിഷയങ്ങൾ മുൻ നിറുത്തി ക്ലാസുകൾ എടുക്കുന്നത്.

നഴ്സിംഗ് മേഖലയിൽ ഇവരുടെ പ്രവർത്തി പരിചയവും വിജ്ഞാനവും എല്ലാം കോൺഫെറൻസിളുടെ ഇവരുടെ ക്ലാസ്സുകളിൽ അന്നേ ദിവസം പങ്കെടുക്കുന്നവർക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്സിംഗ് കരിയറിൽ മുതൽ കുട്ടാകുമെന്ന് ഉറപ്പാണ് .നഴ്സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് പ്ലീ നറി സെഷൻ കൈകാര്യം ചെയ്യുന്നത് .

നാല് സബ്ജക്ടുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ സെക്ഷനിലൂടെ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ്
പ്ലീനറി സെഷൻ്റെ പ്രത്യേകത . അതോടൊപ്പം പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കാനും പ്ലീനറി സെഷൻ ചെയ്യുന്നവരോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

Chesterfield Royal hospital NHS trust മേട്രനായി ജോലി ചെയ്യുന്ന പാൻസി ജോസ്, kings college London ലക്ചർ ആയി ജോലിചെയ്യുന്ന ഡോക്ടർ ഡില്ല ഡേവിസ്, university college London hospital NHS trust ലിൽ ക്രിട്ടിക്കൽ കെയറൽ സീനിയർ നേഴ്സ് ആയി ജോലിചെയ്യുന്ന ബിജോയ് സെബാസ്റ്റ്യൻ, Barts health NHS trust London ലിൽ സീനിയർ ക്ലിനിക്കൽ സൈറ്റ് മാനേജരായി ജോലിചെയ്യുന്ന ആൻസി തോമസ് എന്നിവരാണ് കോൺഫറൻസിൽ പ്ലീനറി സെഷൻ നയിക്കുന്നവർ .

ഉച്ചകഴിഞ്ഞ് നടക്കുന്ന നേഴ്സ് ഡേ സെലിബ്രേഷന്റെ ഭാഗമായി നടക്കുന്ന കൾച്ചറ പ്രോഗ്രാമുകൾ കോഡിനേറ്റ് ചെയ്തിരിക്കുന്നത് സീമ സൈമൺ, ആനി പാലിയത്ത്, അനീഷ് മത്തായി , ബെൻസി സാജു എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ്. യുകെയുടെ പല ഭാഗങ്ങളിൽ നിന്നുള്ള നഴ്സുമാർ അന്നേദിവസം നയന മനോഹരമായി കലാപരിപാടികൾ അവതരിപ്പിക്കും.

ചാൾസ് എടാട്ട്കാരൻ , റീഗൻ പുതുശ്ശേരി, നവീൻ ഹരി എന്നിവർ അടങ്ങുന്ന ടെക്നിക്കൽ ടീം മെയ് 18നുള്ള ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്യും.

അനിറ്റാ ഫിലിപ്പും ജോയ്സി ജോർജിന്റെയും നേതൃത്വത്തിൽ stephy Harshal ,ജിജോമോൾ ഫിനിൽ ,പ്രീജ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നഴ്സിംഗ് കരിയർ സ്റ്റേഷനുകൾ അന്നേദിവസം അവിടെ സജ്ജീകരിച്ചിരിക്കുന്നുണ്ട് .

കോൺഫറൻസിൽ പങ്കെടുക്കുന്ന ഓരോ നേഴ്സിനും തങ്ങളുടെ കരിയർപ്രോഗ്രേഷന് വേണ്ട നിർദ്ദേശങ്ങൾ അല്ലെങ്കിൽ അവരുടെ വിവിധ സംശയങ്ങൾ അന്നേ ദിവസം ഈ നഴ്സിംഗ് സ്റേഷനുകളിലൂടെ ദൂരീകരിക്കാൻ സഹായിക്കും . അതുകൊണ്ട് യു കെയിലെ എല്ലാ നഴ്സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക.

കേരളത്തിൽ നേഴ്സായി എന്നാൽ ഇപ്പോൾ നിർഭാഗ്യവശാൽ യുകെയിൽ നേഴ്സ് ആയി തുടരാത്തവർക്കും മെയ് 18 ന് നടക്കുന്ന കോൺഫറൻസിൽ സംബന്ധിക്കാം .കാരണം അവർക്കും കുടി പ്രയോജനങ്ങൾ കിട്ടുന്ന തരത്തിലാണ് കോൺഫറൻസ് ഓർഗനൈസ് ചെയ്തിരിക്കുന്നത്.

അതുതന്നെയുമല്ല അവരുടെ ഉന്നമനത്തിനായി അവർക്ക് വേണ്ട ഗൈഡൻസ് കൊടുക്കുവാനും അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും കേരളത്തിൽ നേഴ്സ് ആയി യു കെയിലെ കെയർമാരായി ജോലി ചെയ്യുന്ന നേഴ്സമാർക്ക് യുകെയിൽ നേഴ്സ് ആകുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ മുന്നോട്ടിറങ്ങി അതിൽ 100% വിജയം കൈവരിച്ച ഡോക്ടർ അജിമോളും പ്രദീപും ഡോക്ടർ ടില്ല ഡേവിസും അന്നേദിവസം നിങ്ങളെ കാത്തു അന്ന് അവിടെ ഉണ്ടാകും.

ഇനിയും യുകെയിൽ നേഴ്സ് ആകാത്തവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ അവർ അന്നേ ദിവസം നൽകുന്നതാണ്. അതോടൊപ്പം ഈ സിഫെ pathwayയിൽ നേഴ്സ് ആയി മാറിയ എൽദോ എബ്രഹവും നിങ്ങളുടെ ഏത് സംശയത്തിനും മറുപടിയായി മെയ് 18 ന് മാഞ്ചസ്റ്ററിൽ ഉണ്ടാവും

കോൺഫറൻസിലും നേഴ്സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവർക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.യുകെയിലെ എല്ലാ നഴ്സുമാരെയും നേരിൽ കാണുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളനം മാറുമെന്നതിൽ സംശയമില്ല.അതോടൊപ്പം യു കെയിലുള്ള ഏറ്റവും സീനിയറായ മലയാളി നേഴ്സിനെ അന്നേദിവസം ആദരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് :സിജി സലിംകുട്ടി( +44 7723 078671)ജോബി ഐത്തിൽ ( 07956616508), സ്പോൺസർ സംബന്ധമായ അന്വേഷണങ്ങൾക്ക് മാത്തുക്കുട്ടി ആനകുത്തിക്കൽ (07944668903) ,രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക് ജിനി അരുൺ (07841677115), venue സംബന്ധമായ അന്വേഷണങ്ങൾക്ക് സന്ധ്യ പോൾ (07442522871) കൾച്ചറൽ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക് എന്നീ നമ്പറുകളിൽ ദയവായി കോൺടാക്ട് ചെയ്യുക

Registration Link
https://fienta.com/kerala-nurses-uk-conference-2024

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments