Friday, May 17, 2024
spot_imgspot_img
HomeCrime Newsതലയില്‍ വെടിവച്ചു, കത്തികൊണ്ട് പല തവണ കുത്തി; കൊടുംക്രൂരത പുണെയിലെ ഹോട്ടലില്‍

തലയില്‍ വെടിവച്ചു, കത്തികൊണ്ട് പല തവണ കുത്തി; കൊടുംക്രൂരത പുണെയിലെ ഹോട്ടലില്‍

പൂനെ: നഗരത്തെ നടുക്കി റിയല്‍ എസ്റ്റേറ്റ് ഏജന്റായ യുവാവിന്റെ കൊലപാതകം. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അവിനാഷ് ബാലു (34) എന്ന യുവാവാണു കൊല്ലപ്പെട്ടത്.man shot on head and attacked with knife at pun

ശനിയാഴ്ചയാണ് മഹാരാഷ്ട്ര പൂനെയ്ക്ക് സമീപത്തെ റെസ്റ്റോറൻ്റിൽ അജ്ഞാതരായ അക്രമികൾ യുവാവിൻ്റെ തലയ്ക്ക് നേരെ വെടിവെച്ചത്. വെടിവെച്ച ശേഷം ഇയാളെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ അക്രമി സംഘത്തിനായുള്ള തിരച്ചിലിലാണ് പോലീസ്. എന്നാൽ കൊലപാതകത്തിൻ്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറയുന്നു.

ഇന്ദാപൂരിലെ പൂനെ-സോലാപൂർ ദേശീയ പാതയിലെ ഹോട്ടൽ ജഗദംബയ്ക്കുള്ളിൽ അവിനാഷ് മൂന്ന് പേർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ്, രണ്ട് അജ്ഞാതരായ ആളുകൾ ഭക്ഷണശാലയിലേക്ക് എത്തുന്നത്. ഇതിൽ ഒരാൾ ബാഗിൽ നിന്ന് തോക്ക് എടുക്കുകയും യുവാവിന് നേരെ നിറയൊഴിക്കുകയുമാണ് ചെയ്തത്.

പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments