Wednesday, April 17, 2024
spot_imgspot_img
HomeCrime Newsപേരാമ്ബ്ര അനു കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍, ആഭരണങ്ങള്‍ വില്‍ക്കാന്‍ നിന്ന ഇടനിലക്കാരനും പിടിയില്‍ :...

പേരാമ്ബ്ര അനു കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍, ആഭരണങ്ങള്‍ വില്‍ക്കാന്‍ നിന്ന ഇടനിലക്കാരനും പിടിയില്‍ : പ്രതി ക്രൂരകൊലപാതകം ആസൂത്രണം ചെയ്തത് യുവതിയുടെ ഫോണ്‍ സംഭാഷണം കേട്ട്

കോഴിക്കോട്: പേരാമ്ബ്ര വാളൂരിലെ കുറുക്കുടി മീത്തല്‍ അനുവിന്റെ (26) മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിൽ. അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാൻ ഇടനിലക്കാരനായി നിന്ന അബൂബക്ക‌ർ എന്നയാളാണ് അറസ്റ്റിലായത്.perambra murder follow up

ഇരുവരെയും പേരാമ്ബ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അനുവിനെ കഴിഞ്ഞ ദിവസമാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മുട്ടൊപ്പം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമെന്ന് തെളിയുന്നതും പ്രതി മുജീബ് റഹ്മാൻ പിടിയിലാകുന്നതും.

ഭർത്താവിനെയും കൂട്ടി ആശുപത്രിയിലേയ്ക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കില്‍ ലിഫ്റ്റ് നല്‍കി തോട്ടില്‍ തള്ളിയിട്ട് മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. മു

മുജീബ് പേരാമ്ബ്ര ഭാഗത്ത് എത്തുന്നത് മാർച്ച്‌ 11 തിങ്കളാഴ്‌ച പുലർച്ചെ മട്ടന്നൂരിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും സമീപത്തെ വീട്ടില്‍ നിന്ന് ഹെല്‍മറ്റും മോഷ്‌ടിച്ച ശേഷമാണ്. വാളൂർ ഭാഗത്ത് റോഡില്‍ ആളൊഴിഞ്ഞ ഭാഗത്തായി ബൈക്ക് നിർത്തി നില്‍ക്കുമ്ബോഴാണ് അനു ഫോണ്‍ ചെയ്ത് ധൃതിയില്‍ പോകുന്നത് കാണുന്നത്.

മറ്റാരെയോഅനു കാത്തുനില്‍ക്കുകയാണെന്ന് ഫോണ്‍ സംസാരത്തില്‍ നിന്ന് തന്നെ പ്രതിക്ക് മനസിലായി. വാഹനമൊന്നും കിട്ടിയില്ലെന്ന് യുവതി പറഞ്ഞതും പ്രതി കേട്ടു. പിന്നാലെയാണ് ഇയാള്‍ ബൈക്കുമെടുത്ത് അനുവിന്റെ അരികിലെത്തുന്നത്.

മുളിയങ്ങീലേക്കാണെങ്കില്‍ കയറിക്കോയെന്ന് മുജീബ് പറഞ്ഞപ്പോള്‍ മനു ആദ്യം മടിച്ചുവെങ്കിലും പിന്നീട് ബൈക്കില്‍ കയറി. അനുവിനെ കാണാതായ ദിവസം ഒരു യുവാവിന്റെ ബൈക്കിന് പിന്നില്‍ അകലം പാലിച്ചിരുന്നു അനു പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇത് കേസിൽ വഴിത്തിരിവായി.

തുടർന്ന് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് പ്രതി വണ്ടി നിർത്തി. ബൈക്കില്‍ നിന്ന് യുവതിയും ഇറങ്ങിയതിന് പിന്നാലെ ഇയാള്‍ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ബലംപിടുത്തത്തിനിടയില്‍ നിലത്തുവീണ അനുവിനെ തോട്ടിലേയ്ക്ക് ഇട്ട് വെള്ളത്തിലിട്ട് മുക്കി കൊല്ലുകയായിരുന്നു. ഏറെനേരം യുവതിയുടെ ദേഹത്ത് ചവിട്ടിനിന്ന് മരണം ഉറപ്പാക്കിയതിനുശേഷമാണ് ഇയാള്‍ ആഭരണങ്ങള്‍ കവർന്നത്.

അനുവിന്റെ മാലയും മോതിരവും പാദസരവും കൈക്കലാക്കിയ മുജീബ് അരഞ്ഞാണമുണ്ടോയെന്ന് പരിശോധിക്കുന്നതിനുവേണ്ടിയാണ് ചുരിദാർ അഴിച്ചുനോക്കിയത്. അതുകൊണ്ടാണ് മൃതദേഹം നഗ്നയായി കാണപ്പെട്ടത്. തുടർന്ന് പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. അതേസമയം വിവിധ സ്റ്റേഷനുകളിലായി നടത്തിയ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിച്ചേർന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments