Friday, May 17, 2024
spot_imgspot_img
HomeNewsയുകെയിലാകെ വിശുദ്ധ വാരത്തില്‍ 114 മണിക്കൂര്‍ മഞ്ഞുവീഴ്ച പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

യുകെയിലാകെ വിശുദ്ധ വാരത്തില്‍ 114 മണിക്കൂര്‍ മഞ്ഞുവീഴ്ച പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

യുകെയിലാകെ കടുത്ത മഞ്ഞുവീഴ്ച പ്രവചിച്ചു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈസ്റ്റര്‍ വീക്കെന്‍ഡില്‍ 114 മണിക്കൂര്‍ തുടര്‍ച്ചയായി മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഈ മാസം അവസാനത്തോടെ തുടങ്ങുന്ന മഞ്ഞുവീഴ്ച്ച ബ്രിട്ടനില്‍ എല്ലായിടത്തും വ്യാപകമായി തന്നെ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍, ഇംഗ്ലണ്ടിലായിരിക്കും ഇതിന്റെ പ്രഭാവം കൂടുതല്‍ അനുഭവപ്പെടുക.snow fall in uk

ഡബ്ലു എക്സ് ചാര്‍ട്ടുകള്‍ കാണിക്കുന്നത് പ്രകാരം രാജ്യത്തിന്റെ പല ഭാഗങ്ങളിലും മാര്‍ച്ച് 31 മുതല്‍ 114 മണിക്കൂര്‍ മഞ്ഞുവീഴ്ച ആരംഭിക്കുമ്പോള്‍, ചിലയിടങ്ങളില്‍ അത് മാര്‍ച്ച് 26 ന് തന്നെ ആരംഭിക്കും എന്നാണ്. സ്‌കോട്ട്ലാന്‍ഡില്‍ മാര്‍ച്ച് 27 മുതല്‍ 31 വരെ തുടര്‍ച്ചയായ മഞ്ഞുവീഴ്ചയുണ്ടാകും.

പത്ത് സെന്റീമീറ്റര്‍ കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചികുന്നത്. കിഴക്കന്‍ ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെല്ലാം മഞ്ഞുവീഴ്ചയുണ്ടാകും. പെന്നൈന്‍സ്, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, സൗത്താംപ്ടണ്‍, ലണ്ടന്‍ എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടും.

വെയ്ല്‍സില്‍, വടക്കന്‍ ഭാഗങ്ങളിലായിരിക്കും കൂടുതലായി മഞ്ഞുവീഴ്ച ഉണ്ടാവുക. ഏപ്രില്‍ 1 മുതല്‍ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഉന്നതമര്‍ദ്ദം രൂപം കൊള്ളുമ്പോള്‍, തെക്ക് പടിഞ്ഞാറ്, പടിഞ്ഞാര്‍! മേഖലകളില്‍ ന്യുനമര്‍ദ്ദവും രൂപം കൊള്ളും. ഇത് അസ്ഥിരമായ കാലാവസ്ഥക്ക് വഴി തെളിക്കും. തെക്കന്‍ യു കെയില്‍ മഴക്ക് സാധ്യതയുള്ളപ്പോള്‍ വടക്കന്‍ പ്രദേശത്ത് താരതമ്യേന തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

വടക്കന്‍ മേഖലയില്‍ മാര്‍ച്ച് 29 ന് ശേഷമായിരിക്കും മഞ്ഞുവീഴ്ച ആരംഭിക്കുക. മാര്‍ച്ച് 20 നും 29 നും ഇടയില്‍ ഇവിടെ കൊടും തണുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments