Saturday, April 20, 2024
spot_imgspot_img
HomeCrime Newsപാര്‍ട്ടിയില്‍ വിളമ്ബിയ മദ്യത്തില്‍ പാമ്ബിൻ വിഷം; ബിഗ്‌ബോസ് താരം അറസ്റ്റില്‍

പാര്‍ട്ടിയില്‍ വിളമ്ബിയ മദ്യത്തില്‍ പാമ്ബിൻ വിഷം; ബിഗ്‌ബോസ് താരം അറസ്റ്റില്‍

ന്യൂഡല്‍ഹി: റേവ് പാർട്ടിയില്‍ വിളമ്ബിയ മദ്യത്തില്‍ പാമ്ബിൻ വിഷം കണ്ടെത്തിയതിനെ തുടർന്ന് ബിഗ്‌ബോസ് താരം അറസ്റ്റില്‍. ബിഗ് ബോസ് വിജയിയും യു ട്യൂബറുമായ എല്‍വിഷ് യാദവാണ് നോയിഡ പൊലീസ് പിടിയിൽ ആയത്.bigboss winner arrested

ഇയാളെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ വർഷം റേവ് പാർട്ടികളില്‍ പാമ്ബിൻ വിഷം എത്തിച്ചതിന് എല്‍വിഷ് യാദവിനും അഞ്ച് പേർക്കുമെതിരെ നോയിഡയില്‍ വന്യജീവി നിയമപ്രകാരം കേസെടുത്തിരുന്നു.

ഇതോടെ 2023 നവംബർ മൂന്നിന് നോയിഡ സെക്ടർ 51ലെ പാർട്ടി ഹാളില്‍ നടത്തിയ റെയ്‌ഡില്‍ എല്‍വിഷിനെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം തന്റെ ചാനലില്‍ യു ട്യൂബർ പാമ്ബുകളെ കാണിക്കുന്ന നിരവധി വീഡിയോകളും പുറത്തുവന്നിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments