Friday, May 17, 2024
spot_imgspot_img
HomeNewsInternationalലണ്ടൻ രോഗികൾക്ക് മെയ് ഒന്ന് കരിദിനം; എൻഎച്ച്എസിൽ പ്രിസ്ക്രിപ്ഷൻ ചാർജുകൾ കുത്തനെ കൂട്ടി; 9.65...

ലണ്ടൻ രോഗികൾക്ക് മെയ് ഒന്ന് കരിദിനം; എൻഎച്ച്എസിൽ പ്രിസ്ക്രിപ്ഷൻ ചാർജുകൾ കുത്തനെ കൂട്ടി; 9.65 പൗണ്ടില്‍ നിന്നും 9.90 പൗണ്ട് അധികം നൽകേണ്ടിവരും

സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന മറ്റൊരു ഒരു പ്രഹരമായി പ്രിസ്ക്രിപ്ഷൻ ചാർജ്ജുകൾ. എൻ ഏച്ച് എസ്സ് പ്രസ്‌ക്രിപ്ഷൻ നിരക്കുകൾ ഇന്ന് മുതൽ £9.65 ൽ നിന്ന് £9.90 ആയി ഉയരും. എന്നാൽ, നികുതി വർധനവ് പാവപ്പെട്ടവർക്ക് ഭാരമാകുമെന്ന് ഫാർമസ്യൂട്ടിക്കൽ വ്യവസായം വിമർശിച്ചു. വില കാരണം ആളുകൾ മരുന്ന് ഒഴിവാക്കുമോ എന്ന ആശങ്ക അവർ പങ്കുവെക്കുന്നു. ഈ രംഗത്തെ വിദഗ്ധർ താരിഫ് വർദ്ധനയെ ഇരുണ്ട ദിവസമെന്നാണ് വിളിക്കുന്നത്.

ഒരു കുറിപ്പടിക്ക് 10 പൗണ്ട് നൽകേണ്ടിവരുന്ന സാധാരണ രോഗികൾക്ക് ഇത് ഇരുണ്ട ദിവസങ്ങളായിരിക്കുമെന്നും താരിഫ് വർദ്ധന “തികച്ചും അന്യായമാണ്” എന്നും റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി ചെയർമാൻ ടേസ് ഒപുടു പറഞ്ഞു.

12 മാസത്തെ NHS പ്രീപെയ്ഡ് സർട്ടിഫിക്കറ്റിൻ്റെ വില £111.60 ൽ നിന്ന് £114.50 ആയി ഉയരും. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഇപ്പോൾ കുറിപ്പടി ഒഴിവാക്കിയിരിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments