Friday, May 17, 2024
spot_imgspot_img
HomeNewsInternationalവീണ്ടും നിരക്കുകൾ കൂട്ടി ബാങ്കുകൾ:യുകെയിലെ പ്രധാന ബാങ്കുകളിൽ ഇന്നു മുതൽ മോർട്ട്ഗേജ് പലിശ നിരക്കുയർത്തുന്നു

വീണ്ടും നിരക്കുകൾ കൂട്ടി ബാങ്കുകൾ:യുകെയിലെ പ്രധാന ബാങ്കുകളിൽ ഇന്നു മുതൽ മോർട്ട്ഗേജ് പലിശ നിരക്കുയർത്തുന്നു

യുകെ; യുകെയിലെ പ്രധാന ബാങ്കുകളിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുന്നു.ദേശീയ തലത്തിൽ, സാൻ്റാൻഡർ ബാങ്കും വെസ്റ്റ് ബാങ്ക് NAT യും പലിശ നിരക്ക് വർദ്ധിപ്പിക്കുന്നു. പലിശ നിരക്ക് കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ പുതിയ തീരുമാനം.ലണ്ടനിലെ അടിസ്ഥാന ആവശ്യങ്ങക്കുള്ള എല്ലാത്തിൻ്റെയും നിരക്കുകളെ മുൻ നിർത്തിയാണ് മോർട്ട്ഗേജ് പലിശനിരക്കും ഉയർതുന്നത് എന്ന് ബാങ്കുകൾ പറയുന്നു.

ആളുകൾ കഷ്ടപ്പെടുകയാണെങ്കിൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാറ്റം കൊണ്ടുവരില്ല. ഇവരുടെ പ്രഖ്യാപനം വൈകിയതിനെ തുടർന്നാണ് ഏറ്റവും വലിയ ബാങ്കുകൾ പുതിയ തീരുമാനമെടുത്തത്.പഴയ നിരക്കിൽ തന്നെ പലിശ നൽകാൻ ഫിക്സഡ് നിരക്കിൽ മോർട്ട്ഗേജ് ഉടമകൾക്ക് സാധിക്കും. എന്നിരുന്നാലും, കുറഞ്ഞ പലിശയ്ക്ക് ഫിക്സഡ്-റേറ്റ് മോർട്ട്ഗേജുകൾ എടുത്ത ഏകദേശം 1.6 ദശലക്ഷം ആളുകൾക്ക്, ലോക്ക്-ഇൻ കാലയളവ് ഈ വർഷം അവസാനിക്കും,അവരെ വർദ്ധനവ് ബാധിച്ചേക്കാം.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ അടുത്ത പലിശ നിരക്ക് തീരുമാനം മെയ് 9-ന് ഉണ്ടാകും. എന്നിരുന്നാലും, പ്രതീക്ഷിക്കുന്ന ഇളവ് സാധ്യതയില്ലെന്നും അതിനാൽ മോർട്ട്ഗേജ് ഉടമകൾ അത് വഹിക്കേണ്ടിവരുമെന്നും വിദഗ്ധർ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments