Friday, May 17, 2024
spot_imgspot_img
HomeNewsKerala News'ഭരണത്തിലുള്ളവര്‍ക്ക് നീതിയും മറ്റുള്ളവര്‍ക്ക് അനീതിയും,ഡ്രൈവര്‍ പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ എടുത്തിട്ടില്ല, നടപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് പീനല്‍ കോഡ്';പൊലീസ്...

‘ഭരണത്തിലുള്ളവര്‍ക്ക് നീതിയും മറ്റുള്ളവര്‍ക്ക് അനീതിയും,ഡ്രൈവര്‍ പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ എടുത്തിട്ടില്ല, നടപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് പീനല്‍ കോഡ്’;പൊലീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് എം വിന്‍സന്റ് എംഎല്‍എ

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പൊലീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് എം വിന്‍സന്റ് എംഎല്‍എ. സംഭവം നടന്ന രാത്രിയില്‍ ഡ്രൈവര്‍ പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ എടുത്തിട്ടില്ല. M Vincent MLA said that the police acted illegally

ഇന്ത്യന്‍ പീനല്‍ കോഡല്ല സംസ്ഥാനത്ത് നടക്കുന്നത്, കമ്മ്യൂണിസ്റ്റ് പീനല്‍ കോഡാണെന്നും എം വിന്‍സന്റ് ആരോപിച്ചു.

ഡ്യൂട്ടിയില്‍ ഇരിക്കെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡ്രൈവറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി.

ഉന്നത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മെമ്മറി കാര്‍ഡ് നഷ്ടപ്പെടുമായിരുന്നോ? ഉന്നത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി എടുക്കേണ്ട നടപടികള്‍ എടുക്കുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ഭരണത്തിലുള്ളവര്‍ക്ക് നീതിയും മറ്റുള്ളവര്‍ക്ക് അനീതിയും ആണ് ഇവിടെ സംഭവിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിര്‍ഭയം ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കേണ്ടത് കെഎസ്ആര്‍ടിസി ആണ്. അതില്‍ വീഴ്ച വന്നിരിക്കുന്നുവെന്നും എം വിന്‍സന്റ് ആരോപിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments