യുകെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി വാറിംഗ്ടണിൽ താമസിക്കുന്ന മലയാളി യുവതി മെറീന ബാബു(20) അന്തരിച്ചു.merin babu passed away in uk
കോട്ടയം ചിങ്ങവനം സ്വദേശികളായ ബാബു മാമ്പള്ളി, ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മെറീന ബാബു. ബ്ലഡ് ക്യാൻസറിനെത്തുടർന്ന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മെറീന ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് വിട പറഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെയാണ് മെറീനയ്ക്ക് രോഗം തിരിച്ചറിഞ്ഞത്. ചികിത്സയിൽ തുടരുന്നതിനിടെയാണ് മെറീന മരണമടഞ്ഞത്.
യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ നേഴ്‌സിംങ് വിദ്യാർത്ഥിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെർലിൻ വാറിംഗ്ടൺ എൻഎച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്.
സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി.