Friday, May 17, 2024
spot_imgspot_img
HomeNewsKerala Newsതൃശ്ശൂരിൽ രണ്ട് വയസ്സുകാരൻ കനാലിലെ വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു

തൃശ്ശൂരിൽ രണ്ട് വയസ്സുകാരൻ കനാലിലെ വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു

തൃശൂർ: കനാലിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. കമലക്കട്ടി സ്വദേശി സിബിയുടെ മകൻ ഇവാൻ ആണ് മരണപ്പെട്ടത്. വെെകിട്ട് 5.45 നായിരുന്നു അപകടം.child died in thrissur news

അബദ്ധത്തില്‍ വീടിന് സമീപത്തുള്ള കനാലില്‍ കുട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടി ഒഴുക്കിൽ അകപ്പെട്ട് പോവുകയും ചെയ്തു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് താഴെ 500 മീറ്റർ മാറി, കുളിച്ചുകൊണ്ടിരുന്ന കുട്ടികൾ കാണുകയായിരുന്നു.

കുട്ടിയെ ഉടന്‍ പ്രദേശവാസികള്‍ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം അപകട സമയത്ത് കുട്ടിയുടെ അമ്മ ഷിന്‍റി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കുട്ടിയുടെ പിതാവ് സിബി വിദേശത്താണ്. കുട്ടിയുടെ മൃതദേഹം സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments