Friday, May 17, 2024
spot_imgspot_img
HomeNewsബ്രിട്ടനിലെ കൃഷിയിടങ്ങളിലെ പഴം പറിക്കാന്‍ ഇനി കുടിയേറ്റ തൊഴിലാളികളെ അന്വേഷിച്ച് നടക്കേണ്ടി വരില്ല : വരുന്നു...

ബ്രിട്ടനിലെ കൃഷിയിടങ്ങളിലെ പഴം പറിക്കാന്‍ ഇനി കുടിയേറ്റ തൊഴിലാളികളെ അന്വേഷിച്ച് നടക്കേണ്ടി വരില്ല : വരുന്നു പഴങ്ങള്‍ പറിക്കുന്ന റോബോട്ടുകൾ

ലണ്ടൻ:ഇനി ബ്രിട്ടനിലെ കൃഷിയിടങ്ങളില്‍ നിന്നും പച്ചക്കറികളും, പഴങ്ങളും പറിക്കാന്‍ മതൊഴിലാളികളെ അന്വേഷിച്ച് നടക്കേണ്ടി വരില്ലാന്ന് റിപ്പോർട്ട്. റോബോട്ടുകളെ മനുഷ്യര്‍ക്ക് പകരം ഇറക്കി പ്രതിസന്ധി തരണം ചെയ്യാനാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നീക്കം.farming in uk news

ഇനി ഭാവിയിലെ കൃഷിരീതിയെന്നു പറയുന്നത് റോബോട്ടുകൾ തന്നെ എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ചെലവ് കുറഞ്ഞ കുടിയേറ്റ തൊഴിലാളി ലഭ്യത കുറയുന്നതും അന്വേഷിച്ച് നടക്കേണ്ടി ബുദ്ധിമുട്ടും പരിഹരിക്കാനായി മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഇറക്കി കൃഷിയിടങ്ങളില്‍ നിന്നും പച്ചക്കറികളും, പഴങ്ങളും പറിക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നീക്കം.

കുടിയേറ്റ ജോലിക്കാരുടെ ആവശ്യകത വെട്ടിക്കുറച്ചാണ് ഇത്തരം പഴങ്ങള്‍ പറിക്കുന്ന റോബോട്ടുകളെ ഇറക്കുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പറയുന്നു.

220 മില്ല്യണ്‍ പൗണ്ടിന്റെ ഫണ്ടാണ് നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി പ്രഖാപിക്കുന്നത്. ഇതുവഴി കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയെ നിയോഗിക്കും.

ആപ്പിളും, ആസ്പരാഗസും പോലുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ പറിക്കാന്‍ സഹായിക്കുന്ന റോബോട്ടുകളെയും, ഡ്രോണുകളെയും ലഭ്യമാക്കാനാണ് ഈ പണം നല്‍കുകയെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ വ്യക്തമാക്കി.

‘കൃഷിക്കാര്‍ക്ക് പുതിയ ഉപകരണങ്ങള്‍ ഉറപ്പാക്കുകയാണ് ഉദ്ദേശം. വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് കുറച്ച് ഓട്ടോമേഷന്‍ വര്‍ദ്ധിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും’, ശ്രോതസ്സ് പറയുന്നു.

220 മില്ല്യണ്‍ പൗണ്ടിന്റെ ഭാവി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക ഫണ്ട് ഈ വര്‍ഷം കൃഷി ഗ്രാന്റുകളായി നല്‍കുന്ന 427 മില്ല്യണ്‍ പൗണ്ടിന്റെ ഭാഗമാണ്. ഭക്ഷ്യ സുരക്ഷയെ അനായാസമായി കാണുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി ഗവണ്‍മെന്റ് കൃഷിക്കാര്‍ക്കൊപ്പമാണെന്ന് അറിയിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments