Friday, February 23, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് തോമസ് ചാഴികാടൻ സ്ഥാനാര്‍ത്ഥി; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കേരളാ കോണ്‍ഗ്രസ് (എം)

കോട്ടയത്ത് തോമസ് ചാഴികാടൻ സ്ഥാനാര്‍ത്ഥി; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കേരളാ കോണ്‍ഗ്രസ് (എം)

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെ ഔദ്യോഗികമായി കേരളാ കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചു.kerala congress m declared thomas chazhikadan as candidate

ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ്. യോഗത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുകയും കേരളാ കോണ്‍ഗ്രസി(എം)ന് കോട്ടയം സീറ്റ് മാത്രം എന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. ഏകകണ്ഠമായാണ് തീരുമാനം നടത്തിയതെന്ന് ജോസ് കെ മാണി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസിന് കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments