Thursday, February 22, 2024
spot_imgspot_img
HomeNewsKerala Newsതൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക് , പൊട്ടിത്തെറി കരിമരുന്ന്...

തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക് , പൊട്ടിത്തെറി കരിമരുന്ന് പടക്കപ്പുരയിലേക്ക് മാറ്റുമ്പോള്‍ : 45 ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്.one dies in thrippunithura blast

സ്‌ഫോടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റിയിട്ടുണ്ട് . എന്നാൽ 45 ഓളം കെട്ടിടങ്ങൾ തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെനാണു സമീപവാസികൾ പറയുന്നത്.

വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകർന്നെന്ന് വീട്ടുകാർ പറയുന്നു. അതിനിടെ അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ– വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്നിടത്താണ് അപകടം നടന്നത് . വാഹനത്തിൽനിന്നു പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചത് അനുമതിയില്ലാതെയാണ് നാട്ടുകാർ ആരോപിച്ചു. അതേസമയം സ്പോടക വസ്തുക്കൾ സൂക്ഷിക്കാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർഫോഴ്സും സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments