Friday, September 13, 2024
spot_imgspot_img
HomeCrime Newsതൊട്ടിലിനുപകരം കുട്ടിയെ കിടത്തിയത് ഓവനില്‍; അമ്മയുടെ മറവിയില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തൊട്ടിലിനുപകരം കുട്ടിയെ കിടത്തിയത് ഓവനില്‍; അമ്മയുടെ മറവിയില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

വാഷിങ്ടണ്‍: അമ്മ തൊട്ടിലാണെന്നു കരുതി അബദ്ധത്തില്‍ മൈക്രോവേവ് ഓവനില്‍ കിടത്തിയ പിഞ്ചുകുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ യുഎസിലെ മിസോറിയില്‍ കന്‍സാസ് സിറ്റിയില്‍ ആണ് സംഭവം.baby found dead in ovan

കുഞ്ഞിന്റെ മരണത്തില്‍ ‘അമ്മ മരിയ തോമസിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ദാരുണമായി മരിച്ചത്.

വിവരമറിഞ്ഞ പൊലീസ് കൻസാസ് സിറ്റിയിലെ വീട്ടിലെത്തുമ്ബോഴേക്കും പൊള്ളലേറ്റ് ചലനമറ്റ നിലയിലാണ് കണ്ടെത്തിയത് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവസ്ഥലത്തുവച്ച്‌ തന്നെ കുഞ്ഞ് മരിച്ചു.

വീട്ടിലുണ്ടായിരുന്നവർ പറയുന്നത് തൊട്ടിലെന്ന് തെറ്റിദ്ധരിച്ചാണ് കുഞ്ഞിനെ അടുപ്പില്‍ കിടത്തിയതെന്നാണ്. കുഞ്ഞിന്റെ വസ്ത്രങ്ങളും ഡയപ്പറും കരിഞ്ഞിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം യുവതിയുടെ മാനസികാവസ്ഥയിലെ പ്രശ്‌നമാകാം ഇത്തരത്തില്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നും സുഹൃത്ത് പൊലീസിനോട് സൂചിപ്പിച്ചു. നിലവില്‍ ജാക്‌സണ്‍ കൗണ്ടി ഡിറ്റക്ഷന്‍ സെന്ററിലാണു യുവതിയുള്ളത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments