Friday, September 13, 2024
spot_imgspot_img
HomeNewsKerala Newsതൃപ്പൂണിത്തുറയിൽ വൻ പടക്കസ്ഫോടനം, ഒരു മരണം : നിരവധിപ്പേര്‍ക്ക് പരിക്ക്; നാശനഷ്ടം

തൃപ്പൂണിത്തുറയിൽ വൻ പടക്കസ്ഫോടനം, ഒരു മരണം : നിരവധിപ്പേര്‍ക്ക് പരിക്ക്; നാശനഷ്ടം

കൊച്ചി:തൂപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്‌ഫോടനം. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.major explosion at firecracker storage in thrippunithura

സ്‌ഫോടനത്തിൽ ഒരു മരണം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണുവെന്നാണ് സമീപ വാസികള്‍ പറയുന്നത്. പൊട്ടിത്തെറിച്ചത് ഉത്സവത്തിന് കൊണ്ടുവന്ന പടക്കമാണ്.

അതേസമയം ചുറ്റുമുള്ള വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല.

വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടു വണ്ടി ഫയർഫോഴ്സ് യൂണിറ്റ് കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ ആംബുലൻസുകള്‍ സംഭവസ്ഥലത്തേക്ക് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments