Thursday, February 22, 2024
spot_imgspot_img
HomeNewsKerala Newsഡയറി മില്‍ക്കില്‍ ഇഴയുന്ന പുഴു ; ഉപഭോക്താവിനോട് ക്ഷമാപണം നടത്തി കമ്ബനി

ഡയറി മില്‍ക്കില്‍ ഇഴയുന്ന പുഴു ; ഉപഭോക്താവിനോട് ക്ഷമാപണം നടത്തി കമ്ബനി

ഹൈദരാബാദ്: വരുന്നത് വാലൻ്റൈൻസ് ദിനമാണ്. എല്ലാവരും തന്നെ ചോക്ലേറ്റ്‌സ് വാങ്ങാനുള്ള തിരക്കിലാണ്. ഇപ്പോഴിതാ കാഡ്ബറി ഡയറി മില്‍ക്ക് മേടിച്ച ഒരാള്‍ക്ക് ചോക്ലേറ്റിന്‍റെ ബാറില്‍ നിന്നും ജീവനുള്ള പുഴുവിനെ കിട്ടിയ വാർത്തയാണ് പുറത്ത് വരുന്നത്.worm in dairy milk

ഹൈദരാബാദ് സ്വദേശി റോബിന്‍ സാച്ചൂസ് മെട്രോ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ചോക്ലേറ്റിലാണ് പുഴുവിനെ കിട്ടിയത്. എക്സില്‍ ഇതിന്‍റെ വീഡിയോ യുവാവ് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

നഗരത്തിലെ അമീർപേട്ട് മെട്രോ സ്റ്റേഷനിലെ രത്‌നദീപ് റീട്ടെയിൽ സ്റ്റോറിൽ നിന്ന് 45 രൂപ കൊടുത്ത് വാങ്ങിയ ചോക്ലേറ്റിന്‍റെ ബില്ലും ഇതോടൊപ്പം യുവാവ് പങ്കുവച്ചിട്ടുണ്ട്.

”ഇന്ന് രത്നദീപ് മെട്രോ അമീർപേട്ടിൽ നിന്ന് വാങ്ങിയ കാഡ്ബറി ചോക്ലേറ്റിൽ ഒരു ഇഴയുന്ന പുഴുവിനെ എനിക്ക് കിട്ടി .കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധന നടക്കുന്നുണ്ട് അല്ലെ. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? ” കുറിപ്പില്‍ പറയുന്നു.

അതേസമയം പോസ്റ്റ് നിമിഷനേരങ്ങള്‍ കൊണ്ട് വൈറലാവുകയും നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍ പ്രതികരിച്ചു.

അതേസമയം റോബിന്‍റെ പോസ്റ്റില്‍ പ്രതികരണവുമായി കാഡ്ബറിയും രംഗത്തെത്തി. ചോക്ലേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാന്‍ കമ്ബനി യുവാവിനോട് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments