Thursday, February 22, 2024
spot_imgspot_img
HomeNewsKerala News'എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനി ഒരു മനുഷ്യര്‍ക്കും ഇവിടെ സംഭവിക്കരുത്; ഞാൻ കരഞ്ഞതുപോലെ വേറൊരു ഒരു...

‘എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനി ഒരു മനുഷ്യര്‍ക്കും ഇവിടെ സംഭവിക്കരുത്; ഞാൻ കരഞ്ഞതുപോലെ വേറൊരു ഒരു കുട്ടിയും കരയാൻ പാടില്ല’; പ്രതിപക്ഷ നേതാവിനോട് വൈകാരികമായി പ്രതികരിച്ച്‌ അജീഷിന്റെ മകള്‍

വയനാട്: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സംസാരിച്ചത് വളരെ വൈകാരികമായി.Ajeesh’s daughter reacts emotionally to the opposition leader

തന്റെ അച്ഛന്റെ ഗതി ഇനി ആർക്കും ഉണ്ടാകരുതെന്ന് അജീഷിന്റെ മകള്‍ പറഞ്ഞു.

‘ പ്രദേശത്ത് കഴിഞ്ഞപ്രാവശ്യം കടുവയിറങ്ങി. 27 ദിവസം പിന്നിട്ടിട്ടും കടുവയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർകായില്ല. കടുവയെ പിടികൂടാൻ ഡാഡിയുടെ ട്രാക്‌ടറിലാണ് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചത്.

ഇതിനെല്ലാം ഡാഡി സഹായിച്ചിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഞങൾ വയനാട് ഉള്ളവർ എല്ലാവരും അനുഭവിക്കുന്ന കാര്യമാണ് ഇത്. ആന, പുലി, കടുവ, കാട്ടുപോത്ത്, പന്നി, എലി എല്ലാം ശല്യം ചെയ്യുന്നുണ്ട് ഞങളെ.

നെല്‍കർഷകനാണ് എന്റെ ഡാഡി. കഴിഞ്ഞവർഷം ഡാഡി പയർ വിതച്ചതില്‍ പകുതിയോളം പക്ഷി കൊത്തിക്കൊണ്ട് പോയി. എന്റെ ഡാഡിക്ക് സംഭവിച്ചത് വയനാട്ടിലെ ഒരു മനുഷ്യർക്കും ഇനി സംഭവിക്കാൻ പാടില്ല.

ഞാൻ കരഞ്ഞതിന്റെയത്ര ഒരു കുട്ടിയും ഇനി കരയാനും പാടില്ല. ഇവിടുത്തെ മുക്കാലോളം ജനങ്ങള്‍ കടുവയുടെയും ആനയുടെയും ആക്രമണത്തില്‍ മരിക്കുന്നുണ്ട്. ഇതുവരെ ഇതിനൊരു പോംവഴി വന്നിട്ടില്ല ഇവിടെ.

എന്റെ ഡാഡി ഓടിയിട്ടും എത്താൻ പറ്റാഞ്ഞിട്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. ഇനി ഇങ്ങനെ ഒരു കാര്യം വയനാട്ടില്‍ നടക്കില്ലെന്ന് എനിക്ക് വാക്ക് തരണം. കാട്ടില്‍ ഭക്ഷണവും വെള്ളവും എല്ലാം ഉണ്ടെങ്കിലും എന്തുകൊണ്ട് കാട്ടാന നാട്ടില്‍ വരുന്നു’- അജീഷിന്റെ മകള്‍ ചോദിച്ചു.

കഴിഞ്ഞ ശനിയാഴ്‌ചയാണ് ചാലിഗദ്ദ പടമല പനച്ചിയില്‍ അജീഷ് കുമാർ (അജി) കൊല്ലപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments