Thursday, May 2, 2024
spot_imgspot_img
HomeCrime Newsബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ ബലാത്സംഗത്തിന് ശേഷം തെരുവിൽ ഉപേക്ഷിച്ചു; പ്രതികൾക്ക് 16, 15 വര്‍ഷം വീതം...

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ ബലാത്സംഗത്തിന് ശേഷം തെരുവിൽ ഉപേക്ഷിച്ചു; പ്രതികൾക്ക് 16, 15 വര്‍ഷം വീതം ജയില്‍ ശിക്ഷ

ബർമിംഗ്ഹാമിൽ വഴി അന്വേഷിച്ച് നടന്ന സ്ത്രീയെ രക്ഷിക്കാം എന്ന് വാഗ്ദാനം നൽകി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത് പള്ളിയിലെ സഹായി. മാത്രമല്ല ഇരയെ പ്രതി സുഹൃത്തിൻ്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും, വീണ്ടും ആക്രമണത്തിന് അവസരമൊരുക്കുകയും ചെയ്തു. 39 കാരനായ ഫാബ്രിസ് എംപാറ്റ, ബർമിംഗ്ഹാമിലെ വിൻസൺ ഗ്രീനിലൂടെ ഡ്രൈവ് ചെയ്യുന്നതിനിടെ ആഫ്രിക്കൻക്കാരിയായ സ്ത്രീ വഴിതെറ്റി അലയുന്നത് കണ്ട് സഹായുക്കാം എന്ന് പറഞ്ഞ് കൂടെകൊണ്ടുപോവുക ആയിരുന്നു.

തനിക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്ന് മനസ്സിലാക്കിയ ഇയാൾ യുവതിയെ കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. പകരം സുഹൃത്തിൻ്റെ വീട്ടിലെത്തി രണ്ടുതവണ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടാതെ 45 കാരനായ റിഗോബർട്ട് ഗാംബെയെ ലൈംഗികമായി പീഡിപ്പിക്കാൻ ഇയാൾ സഹായിച്ചു.

ആക്രമണത്തിന് ശേഷം ഇവർ ഇരയെ തെരുവിൽ ഉപേക്ഷിച്ചു. തെരുവിൽ യുവതിയെ കണ്ട ടാക്സി ഡ്രൈവർ അവളെ ആശുപത്രിയിലെത്തിച്ചു. ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. എംപാറ്റയെ 16 വര്‍ഷത്തെക്ക് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ സുഹൃത്തായ ഗാംബെയ്ക്ക് 15 വര്‍ഷത്തെ ശിക്ഷയാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി വിധിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments