Friday, May 17, 2024
spot_imgspot_img
HomeNewsInternationalയുകെയിൽ സൂപ്പർമാർക്കറ്റ് ഭീമൻമാരായ ടെസ്‌കോ, സെയിൻസ്‌ബറിസ്, മോറിസൺസ് സ്റ്റോറുകൾ പുതിയ നിയമങ്ങളും പരീക്ഷണങ്ങൾക്കും തയാറെടുക്കുന്നു

യുകെയിൽ സൂപ്പർമാർക്കറ്റ് ഭീമൻമാരായ ടെസ്‌കോ, സെയിൻസ്‌ബറിസ്, മോറിസൺസ് സ്റ്റോറുകൾ പുതിയ നിയമങ്ങളും പരീക്ഷണങ്ങൾക്കും തയാറെടുക്കുന്നു

വാറിംഗ്ടൺ: രാജ്യത്തുട നീളമുള്ള സൂപ്പർമാർക്കറ്റ് ഭീമൻമാരായ ടെസ്‌കോ, സെയിൻസ്‌ബറിസ്, മോറിസൺസ് എന്നീ സ്റ്റോറുകളിൽ പുതിയ നിയമങ്ങളും പരീക്ഷണങ്ങളുംന ഒരുങ്ങുകയാണ്.ഉച്ചകഴിഞ്ഞ് ഷോപ്പിംഗ് നടത്തുന്നവർക്കായി ചില സ്റ്റോറുകളിൽ പുതിയ നിയമങ്ങൾ ഉണ്ടായിരിക്കും, മറ്റുള്ളവ ചെക്ക്ഔട്ടുകളിൽ പുതിയ 10p ചാർജ്ജ് ആരംഭിച്ചു.ഈ മാസം സൂപ്പർമാർക്കറ്റുകളിൽ നിങ്ങൾ ശ്രദ്ധിക്കുന്ന മാറ്റങ്ങൾ ഇവയാണ്.ഒരു പുതിയ ട്രയലിന്റെ ഭാഗമായി ടെസ്‌കോ അതിന്റെ ചില യുകെ സ്റ്റോറുകളിൽ പുതിയ 10p ചാർജ് അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് എഫ് & എഫ് വസ്ത്രങ്ങൾ വാങ്ങുമ്പോൾ 10 p യ്ക്ക് ഒരു വസ്ത്ര ഹാംഗർ വാങ്ങാനുള്ള ഓപ്ഷൻ നൽകുന്നു.ഒന്നുകിൽ ഹാംഗർ വാങ്ങാനുള്ള അവസംരം ഉപഭോക്താക്കൾക്ക് നൽകും, അല്ലെങ്കിൽ അത് സ്റ്റോർ വീണ്ടും ഉപയോഗിക്കും.

മിറർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ട്രയലിൽ ഏതൊക്കെ സ്റ്റോറുകളാണെന്നോ എത്രയെണ്ണമെന്നോ ടെസ്കോ സ്ഥിരീകരിച്ചിട്ടില്ല, ഈ പരീക്ഷണത്തിന് ഉപഭോക്താക്കളിൽ നിന്ന് സമ്മിശ്രമായാണ് അഭിപ്രായങ്ങൾ വരുന്നത്.

മോറിസൺസ് ഉച്ചകഴിഞ്ഞ് ഷോപ്പിംഗ് നടത്തുന്നവർക്കുള്ള നിയമങ്ങൾ മാറ്റുന്നുണ്ട്.മോറിസൺസ് അതിന്റെ ജനപ്രിയ ഷോപ്പിംഗ് ക്വയീറ്റർ അവർ വിപുലീകരിക്കുന്നു, ഇത് നിരവധി ആളുകൾക്ക് ബുദ്ധിമുട്ടുള്ള കാര്യമായേക്കാവുന്നതിനെ ശാന്തമായ അനുഭവമാക്കി മാറ്റുന്നു.

കൂടുതൽ ഉപഭോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, തിങ്കൾ മുതൽ വ്യാഴം വരെ എല്ലാ ആഴ്‌ചയും ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ വിപുലീകൃത ക്വയീറ്റർ അവേഴ്‌സ് പ്രവർത്തിക്കും.ഈ സമയങ്ങളിൽ, സ്റ്റോറുകൾ താഴ്ന്ന നിലയിലുള്ള ലൈറ്റിംഗ് പ്രവർത്തിപ്പിക്കും, സംഗീതവും റേഡിയോയും ഓഫാക്കും, ടാനോയ് പ്രഖ്യാപനങ്ങൾ ഒഴിവാക്കും, ട്രോളികളുടെ ചലനം കുറയ്ക്കും, ചെക്ക്ഔട്ട് ബീപ്പുകൾ ഓഫാക്കും, മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനായി പോസ്റ്ററുകൾ സ്ഥാപിക്കും.ചുരുക്കത്തിൽ ഈ സൂപ്പർ മാർക്കറ്റ് ഭീമന്മാർ ഉപഭോക്താക്കളെ തങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ച് വിപ്ലവകരമായ മാർക്കറ്റിംഗ് തന്ത്രമാണ് നടപ്പാക്കവാൻ തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments