Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity Newsവാത്സല്യവും പ്രണയവും നിറഞ്ഞ ദിലീപിന്റെ ആ നോട്ടം, ഒപ്പം കാവ്യയുടെ ആ ചിരിയും; എന്നും ഇതുപോലെ...

വാത്സല്യവും പ്രണയവും നിറഞ്ഞ ദിലീപിന്റെ ആ നോട്ടം, ഒപ്പം കാവ്യയുടെ ആ ചിരിയും; എന്നും ഇതുപോലെ ഇരിക്കട്ടെ എന്ന് ആരാധകര്‍ : കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇന്നുവരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. kavya madhavan viral look in meera nandan wedding function

പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ.
എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്.

ഈ കഴിഞ്ഞ ദിവസം നടന്ന നടി മീര നന്ദന്റെ വിവാഹ ചടങ്ങിൽ തിളങ്ങിയത് കാവ്യ തന്നെയായിരുന്നു. സാരിയിൽ അതീവയായി തിളങ്ങിയിരിക്കുന്ന കാവ്യയുടെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ കാവ്യാ വിവാഹത്തിന് അണിഞ്ഞ സാരിയിൽ ഉള്ള ഫോട്ടോസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്.

ചിത്രത്തിന്റെ ഏറ്റവും ആകര്‍ഷണം തന്നെ വാത്സല്യവും പ്രണയവും നിറഞ്ഞുകൊണ്ട് ദിലീപ് കാവ്യയെ നോക്കുന്ന ആ നോട്ടം തന്നെയാണ്. കാവ്യയുടെ മുഖത്തെ ആ ചിരി ഇപ്പോഴത്തെ ഇരുവരുടെയും സന്തോഷ ജീവിതത്തെ പ്രതിഫലിപ്പിയ്ക്കുന്നു. എന്നും ഇതുപോലെ ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് അതിന്റെയൊരു ഭംഗി എന്ന് ആരാധകരും പറയുന്നു.

വലിയ ആർഭാടമില്ലാത്ത സിൽവർ തിളക്കമുള്ള സാരിയാണ് കാവ്യ മാധവൻ അണിഞ്ഞിരുന്നത്. ഈ സാരി കാവ്യയുടെ വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യയിൽ നിന്നാണ്. കണ്ടാൽ മിനിമൽ എന്ന് തോന്നുമെങ്കിലും, കാവ്യ ധരിച്ച ആഭരണങ്ങൾ തീർത്തും വ്യത്യസ്തം ആണ്.

കാവ്യ കഴുത്തിൽ മാലയായും കയ്യിൽ വളയായും ധരിച്ച ആഭരണങ്ങൾ കണ്ടാൽ ഫാൻസി എന്ന് തോന്നുമെങ്കിലും അത് സ്വർണത്തേക്കാൾ വിലയുള്ളതാണ്. പച്ചക്കല്ലിൽ തിളങ്ങി നിൽക്കുന്ന നെക്ലേസും മോതിരവും ഹൈലൈറ്റ് പീസുകളാണ്. ഇത്രയുമെല്ലാം കോട്ടയം കേന്ദ്രീകൃതമായ ജൂവലറി ബുട്ടീക്കിൽ നിന്നുള്ളതാണ്. ഇവരുടെ ഏറ്റവും പുതിയ കസ്റ്റമർ കാവ്യയാണ്

പൊൽകി, ഡയമണ്ട് സെറ്റുകളാണ് കാവ്യ അണിഞ്ഞിരിക്കുന്നത്. അൺകട്ട് ഡയമണ്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡയമണ്ട് ആഭരണങ്ങളാണ് പൊൽകി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments