Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsറിയാക്ട് ചെയ്യേണ്ട എന്നാണ് കരുതിയത്, നിഷ്‌കളങ്കയായ എന്റെ കുഞ്ഞിന്റെ നിറത്തെക്കുറിച്ച് പറയാന്‍ നാണമില്ലേ നിങ്ങൾക്ക്? എന്റെ...

റിയാക്ട് ചെയ്യേണ്ട എന്നാണ് കരുതിയത്, നിഷ്‌കളങ്കയായ എന്റെ കുഞ്ഞിന്റെ നിറത്തെക്കുറിച്ച് പറയാന്‍ നാണമില്ലേ നിങ്ങൾക്ക്? എന്റെ കുഞ്ഞിനെ പറഞ്ഞാല്‍ ഇനി ഞാൻ സഹിക്കില്ല; ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി പാര്‍വ്വതി വിജയ്

പാര്‍വ്വതി വിജയ് യെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഏഷ്യാനെറ്റിൽ കുടംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പാര്‍വതി പ്രേക്ഷക ശ്രദ്ധ നേടിയത്. നടിയുടെ പ്രണയവും വിവാഹവും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. parvathy vijay reply to negative comments

നടി മൃദുല യുടെ സഹോദരി കൂടെയായ പാര്‍വ്വതി ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. പാര്‍വണ്‍ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്.

താരം ഗര്‍ഭിണി ആയതിന്റെയും കുഞ്ഞ് ജനിച്ചതിന്റെയും എല്ലാം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഇപ്പോഴിതാ കുഞ്ഞിനെക്കുറിച്ചുള്ള മോശം കമന്റിന് മറുപടി നല്‍കുകയാണ് താരം.

മകള്‍ യാമികയുടെ നിറത്തെക്കുറിച്ചാണ് മോശം കമന്റുകള്‍ വരുന്നത്.

കുഞ്ഞുങ്ങളായാല്‍ ചിലപ്പോള്‍ കുരുത്തക്കേടുകള്‍ എല്ലാം കളിച്ചേക്കും. ജെനിറ്റിക്കായി ചിലപ്പോള്‍ കറുപ്പോ, വെളുപ്പോ എല്ലാം ആയേക്കും. അതിന് കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും പ്രശ്‌നമില്ലെങ്കില്‍ നിങ്ങളാരാണ് ചോദിക്കാന്‍. റിയാക്ട് ചെയ്യേണ്ട എന്നാണ് ആദ്യ കരുതിയത്. പക്ഷെ എന്റെ കുഞ്ഞിനെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല.

ഇനി ഇത്തരത്തിലുള്ള കമന്റ് വന്നാല്‍ എങ്ങനെ നേരിടണം എന്ന് എനിക്കറിയാം എന്ന് പാര്‍വ്വതി പറയുന്നു. എന്റെ കുഞ്ഞാണ് എനിക്കെല്ലാം എന്നും നടി പറയുന്നുണ്ട്. നിഷ്‌കളങ്കമായ കുഞ്ഞിനെ കുറിച്ച് പോലും ഇങ്ങനെ നെഗറ്റീവ് പറയാന്‍ ഇവരൊക്കെ മനുഷ്യരാണോ എന്നാണ് പാര്‍വ്വതിയുടെ അമ്മ ചോദിയ്ക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments