Thursday, July 25, 2024
spot_imgspot_img
HomeCrime Newsവിവാഹദിവസം കാമുകൻ മുങ്ങി; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ലേഡി ഡോക്ടര്‍ : അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും...

വിവാഹദിവസം കാമുകൻ മുങ്ങി; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ലേഡി ഡോക്ടര്‍ : അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും യുവതി

പട്ന: വിവാഹത്തില്‍ നിന്നും പിന്മാറിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി വനിതാ ഡോക്ടർ. ബിഹാറിലെ സരണ്‍ ജില്ലയിൽ ആണ് സംഭവം.bihar woman doctor chops off boyfriend genitals

25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ അഞ്ചുവർഷമായി 25 വയസുള്ള യുവതി യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, വിവാഹത്തിന് നിർബന്ധിച്ചപ്പോള്‍ യുവാവ് ഇതിന് വിസമ്മതിച്ചു.

ഒടുവില്‍ കോടതിയില്‍ രജിസ്റ്റർ വിവാഹം നടത്താമെന്ന് ഇയാൾ സമ്മതിപ്പിച്ചു. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യാനായി താൻ കോടതിയില്‍ എത്തിയെങ്കിലും കാമുകൻ മുങ്ങിയെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ഇതോടെ വിവാഹം മുടങ്ങുകയും പിന്നാലെ വനിതാ ഡോക്ടർ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ആയിരുന്നു. തുടർന്ന് വീട്ടിലെത്തിയ യുവാവിനെ ഡോക്ടർ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു.

വീട്ടില്‍നിന്ന് യുവാവിന്റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തി പരിശോധിച്ചപ്പോൾ ചോരയില്‍കുളിച്ച്‌ കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിയായ ഡോക്ടറെയും പോലീസ് പിടികൂടി.

അറസ്റ്റിലായ വനിതാ ഡോക്ടർ ഹാജിപുർ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. മഥൗരയിലാണ് ഇവർ പ്രാക്ടീസ് ചെയ്യുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments