Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsകളിച്ചുകൊണ്ടിരിക്കെ മതില്‍ ഇടിഞ്ഞു വീണു : ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

കളിച്ചുകൊണ്ടിരിക്കെ മതില്‍ ഇടിഞ്ഞു വീണു : ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് മാമ്ബുറം തൊട്ടിപറമ്ബില്‍ വീട്ടില്‍ മഹേഷ് കാർത്തികേയന്റെ മകള്‍ ദേവിഭദ്രയാണ് മരിച്ചത്.child died in thrissur

ഞായറാഴ്ച 11.30 ഓടെയായിരുന്നു സംഭവം. മഹേഷിന്റെ തറവാട്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷത്തിനിടെ സമീപത്തെ പറമ്ബില്‍ കളിക്കുന്നതിനിടെ അതിർത്തി തിരിച്ച മതിലിലെ കട്ടകള്‍ ഇടിഞ്ഞു വീഴുകയായിരുന്നു. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ ആണ് അപകടം

തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആദ്യം മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേച്ചേരിപ്പടി ശങ്കരനാരായണ എല്‍.പി.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. അമ്മ: ലക്ഷ്മി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments