Sunday, July 14, 2024
spot_imgspot_img
HomeCinemaCelebrity Newsഎൻ്റെ 18 ആം വയസ്സില്‍ ഉണ്ടായ അനുഭവം : ആ പ്രമുഖ നടൻ എന്നെ അന്ന്...

എൻ്റെ 18 ആം വയസ്സില്‍ ഉണ്ടായ അനുഭവം : ആ പ്രമുഖ നടൻ എന്നെ അന്ന് കിടക്കയിലേക്ക് ക്ഷണിച്ചു, ദുരനുഭവം തുറന്ന് പറഞ്ഞ് നടി ഇഷ കോപ്പിക്കര്‍

പല നടിമാരും കാസ്റ്റിങ് കൗച്ച് അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ബോളിവുഡ് നടി ഇഷ കോപ്പിക്കര്‍. പതിനെട്ടാം വയസ്സില്‍ നേരിടേണ്ടി വന്ന ആ അനുഭവം ഇന്നും ഭയപ്പെടുത്തുന്നതാണ് എന്ന് ഇഷ പറയുന്നു.isha koppikar on her casting couch

തന്റെ പതിനെട്ടാം വയസ്സില്‍ ഒരു സെക്രട്ടറിയും നടനും കാസ്റ്റിങ് കൗച്ചിനായി തന്നെ സമീപിച്ചു എന്നും . ഇങ്ങനെയൊക്കെ ആയാല്‍ പോര, നടന്മാര്‍ക്കൊപ്പം കൂടുതല്‍ ഫ്രണ്ട്‌ലിയാവണം. എന്നാല്‍ മാത്രമേ സിനിമകളില്‍ തനിക്ക് കൂടുത; അവസരം കിട്ടൂ എന്നാണ് അവര്‍ പറഞ്ഞത്.

എന്നാൽ താൻ എല്ലാവരുമായി ഫ്രണ്ട്‌ലിയാണല്ലോ, നിങ്ങളുദ്ദേശിച്ച ഫ്രണ്ട്‌ലി എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ് എന്നെനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞു. ആ സമയത്ത് എക്ത കപൂര്‍ ആണ് എന്നോട് എല്ലാവരോടും കുറച്ഛ് ആറ്റിറ്റിയൂഡ് ഇട്ട് നില്‍ക്കണം എന്ന് പറഞ്ഞത്. അതൊരു സംരക്ഷണ വലയമായിരുന്നു.

എന്റെ 23 വയസ്സില്‍ ഒരു പ്രമുഖ നടന്‍ എന്നെ കിടക്കയിലേക്ക് ക്ഷണിച്ചു. ഡ്രൈവറോ അസിസ്റ്റന്റോ ഇല്ലാതെ തനിച്ച് വരണം എന്നാണ് അയാൾ പറഞ്ഞത്. അതേസമയം ആ നടന്റെ പേരില്‍ പല നടിമാര്‍ക്കുമൊപ്പമുള്ള കിംവദന്തികള്‍ താൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മുറിയിലേക്ക് പോകാന്‍ ഞാന്‍ വിസമ്മതിക്കുകയായിരുന്നു എന്ന് ഇഷ പറയുന്നുണ്ട്.

ഇതേ കാര്യം രണ്ട് വര്‍ഷം മുന്‍പ് ഇഷ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അന്ന് തന്നെ മുറിയിലേക്ക് ഒറ്റയ്ക്ക് കാണാന്‍ ക്ഷണിച്ച നടനെ നിരസിച്ചതിന് ശേഷം സിനിമയുടെ പ്രൊഡ്യൂസറെ വിളിച്ച്, എനിക്ക് കഴിവും ലുക്കും ഉള്ളത് കൊണ്ടാണല്ലോ നിങ്ങള്‍ സിനിമയിലേക്ക് വിളിച്ചത്. അല്ലാതെയുള്ള അവസരം എനിക്ക് വേണ്ട എന്ന് പറഞ്ഞതായി നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ ഇഷ വ്യക്തമാക്കിയിരുന്നു. ഹിന്ദിയിലെ മുന്‍നിര നടനാണ് അദ്ദേഹം എന്നും ഇഷ പറയുന്നു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments