Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsകെഎം മാണി ഫണ്ട് അനുവദിച്ച ആകാശ പാതയുടെ ചുവട്ടിൽ പടവലതൈ നട്ട യുത്ത്ഫ്രണ്ട് എം വെട്ടിലായി.തിരുവഞ്ചൂർ...

കെഎം മാണി ഫണ്ട് അനുവദിച്ച ആകാശ പാതയുടെ ചുവട്ടിൽ പടവലതൈ നട്ട യുത്ത്ഫ്രണ്ട് എം വെട്ടിലായി.തിരുവഞ്ചൂർ രാധാകൃഷ്ണനെ ആക്ഷേപിക്കാനിറങ്ങിയ യൂത്തുകാർ കെഎം മാണിയോടാണ് അനാദരവ് കാട്ടിയെന്ന് ആക്ഷേപം

ഒരിടവേളയ്ക്ക് ശേഷം  വീണ്ടും സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദിയാകുകയാണ് കോട്ടയത്തെ ആകാശപ്പാത.ആകാശ പാതയ്ക്ക് താഴെ പടവല തൈനട്ടായിരുന്നു കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്‍റെ യുവജനവിഭാഗം യൂത്ത്ഫ്രണ്ടിന്റെ പ്രതിഷേധം. kottayam skywalk

പദ്ധതി പിണറായി സർക്കാർ തകർക്കുന്നു എന്ന പരാതിയിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉപവാസ സമരവും  പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനവും നടന്നു.ഇതിന് മുന്നോടിയായിട്ടാണ് മാണിഗ്രൂപ്പ് യൂത്തന്മാർ ആകാശപാതക്ക് ചുവട്ടിൽ പടവലം നട്ട് തിരുവഞ്ചൂരിനെതിരെ പരിഹാസ പ്രതിഷേധം തീർത്തത്.

എന്നാൽ ആകാശപാത പദ്ധതി യുഡിഎഫ് സർക്കാരിൽ 2015ൽ അന്നത്തെ ധനകാരൃമന്ത്രിയായിരുന്ന കെഎം മാണി 5.18 കോടി രൂപയുടെ ഫണ്ട് ബഡ്ജറ്റിൽ വകകൊള്ളിച്ച് അംഗീകരിച്ച പദ്ധതിയായിരുന്നു. അതിനായി ആദൃഗഡുവായി 1.5 കോടി രൂപ അനുവദിച്ചാണ് പണി തുടങ്ങിയത്. എന്നാൽ പിന്നീട് വന്ന ഇടത് സർക്കാർ നിർമ്മാണം പൂർത്തിയാക്കാൻ സമ്മതിക്കാതെ ആകാശപാത അട്ടിമറിച്ചു.

കെഎം മാണി ഫണ്ട് അനുവദിച്ച പദ്ധതി നടപ്പാക്കണെന്ന് ഭരണ മുന്നണിയിലെ ഘടകക്ഷിയായ മാണിഗ്രൂപ്പ് ഇതുവരെയും ആവശൃമുന്നയിച്ചിട്ടില്ല. പകരം പദ്ധതി തുരങ്കം വയ്ക്കാനിറങ്ങിയവരോടെപ്പം ഇപ്പോൾ കൂട്ടുകൂടുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്. കെഎം മാണി ഫണ്ട് അനുവദിച്ച പദ്ധതിയെ മാണിക്കാർ അപഹസിച്ചത് തിരുവഞ്ചൂരിന്റെ ഉപവാസ സമരം ഉത്ഘാടനം ചെയ്ത രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചപ്പോഴാണ് മാണിക്കാർക്ക് സുബോധമുണ്ടായത്.

യൂത്ത്ഫ്രണ്ട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖൃത്തിലാണ് അവർ സമരം സംഘടിപ്പിച്ചത്. മാണിഗ്രൂപ്പ് ഭരണ കക്ഷിയായതോടെ പാർട്ടിയിലെത്തിയ പിസി ജോർജിന്റെ മുൻ പിഎയാണ് സമരത്തിന് നേതൃത്വം നൽകിയത്. ജോർജിനൊപ്പം കെഎം മാണിയെ ഇയാൾ അധിക്ഷേപിച്ചതിന് കൈയ്യും കണക്കുമില്ല.

അതുകൊണ്ട് തന്നെ ഇയാൾ ആകാശപാത സമരത്തിലൂടെ യൂത്ത്ഫ്രണ്ട്കാരെ പാട്ടിലാക്കി കെഎം മാണിയുടെ പദ്ധതിക്കെതിരെ സമരം നടത്തിയതിൽ പാർട്ടിയിൽ അമർഷം പുകയുകയാണ്.മാണി ഗ്രൂപ്പിലെത്തിയ ഇയാൾ തന്റെ മാണി വിരോധം ഭംഗിയായി നടപ്പാക്കിയത് യൂത്ത്ഫ്രണ്ട്കാരെ ഉപയോഗിച്ചാണ്.

ഈ കടില തന്ത്രം തിരിച്ചറിയാൻ മാണി യൂത്തന്മാർക്ക് കഴിഞ്ഞുമില്ല. ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മാറിനിന്ന ഇയാളും കൂട്ടാളികളും ഇപ്പോൾ നാടകീയമായി രംഗത്ത് വന്നത് തന്നെ ചില ദുഷ്ടലാക്ക് വച്ചായിരുന്നുവെന്നാണ് പാർട്ടിയുലെ സംസാരം.ബിജെപിയിലെത്തിയ പിസി ജോർജിന് പുതിയ പദവി കിട്ടിയാൽ പോകാനായി കാത്തിരിക്കുന്ന ഇയാളുടെ താല്ക്കാലിക വാസസ്ഥലമാണ് മാണി ഗ്രൂപ്പ്.

രാജൃവൃാപകമായി നീറ്റ് തട്ടിപ്പിലും നൈറ്റ് തട്ടിപ്പിലും യുവജന സംഘടനകൾ സമരം നടത്തിയപ്പോൾ യാതൊരു പ്രതിഷേധവും നടത്താത്ത യൂത്ത്ഫ്രണ്ട് ആകാശപാത സമരവുമായി രംഗത്ത് വന്നതാണ് വിരോധാഭാസം.എന്തായാലും യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ഈ സമരത്തിൽ പങ്കെടുക്കാത്തത് അയാളുടെ നല്ല സമയ സമയമാണെന്നാണ് പറയുന്നത്.

കോട്ടയത്തെ ആകാശപാത പദ്ധതി നടക്കില്ലെന്ന് കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ വിമർശിച്ചതിന് പിന്നാലെ  പദ്ധതിയെ ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിച്ചത്.. പദ്ധതി തകർക്കാൻ  സർക്കാർ ശ്രമിക്കുന്നതായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എയുടെയും യുഡിഎഫിന്‍റെയും വാദം.

ഇക്കാര്യം ഉയർത്തിയാണ് ഡിസിസിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ നടത്തിയത്.അതേസമയം പടവലം വളർത്താൻ മാത്രമെ ആകാശ പാത ഇനി ഉപയോഗിക്കാൻ കഴിയുവെന്ന വിമർശനം ഉയർത്തിയാണ്  കേരളാ കോൺഗ്രസ് മാണി വിഭാഗം ആകാശ പാതയ്ക്ക് താഴെ പടവല തൈ തട്ടത്.

എന്നാൽ കെ എം മാണി അംഗീകരിച്ച പദ്ധതിക്കെതിരെ യാഥാർത്ഥൃമറിയാതെ സമരം നടത്തിത് അദ്ദേഹത്തെ അപഹസിക്കുന്നതിന് തുലൃമാണെന്നാണ് യുഡിഎഫിന്റെ വിമർശനം. മാണി വിരോധിയായ ജോർജിന്റെ സന്തത സഹചാരിക്ക് യൂത്ത്ഫ്രണ്ട് കുടപിടിച്ചതാണ് വിവാദമായിരിക്കുന്നത്.

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് തുടങ്ങിയ ആകാശ പാതയുടെ നിർമാണം മുടങ്ങിയത്തിന് പിന്നിൽ രാഷ്ട്രീയകളിയാണെന്ന് വൃക്തം. സ്ഥലമേറ്റടുക്കലും ആകാശപാത പൊളിച്ചു കളയണമെന്ന് ആവശ്യവുമായി സ്വകാര്യ വ്യക്തി നൽകിയ ഹർജിക്കും പിന്നിലും ആസൂത്രിത നീക്കങ്ങളുണ്ടായിരുന്നു.ഇതോടെയാണ് പദ്ധതി സ്തംഭിച്ചത്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments