Thursday, May 2, 2024
spot_imgspot_img
HomeCinemaCelebrity Newsതിളച്ച വെള്ളമാണ് അവിടേക്ക് ഒഴിക്കുക! മൂത്രമൊഴിക്കുമ്പോള്‍ പോലും കടുത്തവേദന ; സർജറി കഴിഞ്ഞ് യൂറിൻ ട്യൂബ്...

തിളച്ച വെള്ളമാണ് അവിടേക്ക് ഒഴിക്കുക! മൂത്രമൊഴിക്കുമ്പോള്‍ പോലും കടുത്തവേദന ; സർജറി കഴിഞ്ഞ് യൂറിൻ ട്യൂബ് കയ്യിൽ പിടിച്ചു നടത്തിയ യാത്രയെ കുറിച്ച് ട്രാന്‍സ് വനിത ഹെയ്ദി !

ട്രാൻസ്ജെൻഡർ സമൂഹത്തിനിടയിലെ സർജറികൾ പലപ്പോഴും നിരന്തരം ചർച്ചകളിൽ നിറയാറുണ്ട്. അവനവൻ ആ​ഗ്രഹിക്കുന്ന സ്വത്വത്തിലേക്കുള്ള ട്രാൻസ് സമൂഹത്തിന്റെ ചേക്കേറൽ അത്ര എളുപ്പവുമല്ല. പലപ്പോഴും സർജറി പരാജയപ്പെട്ടതിനെക്കുറിച്ചും വിഷാദത്തിലേക്ക് വീണുപോയതിനെക്കുറിച്ചുമൊക്കെ
പലരും അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.heidi saadiya open talk about the story behind after the surgery she traveled with the urine tube

മലയാളത്തിലെ ആദ്യ ട്രാൻസ് വുമൺ ജേണലിസ്റ്റാണ് ഹെയ്ദി സാദിയ. കഴിഞ്ഞ വർഷമാണ് ഹെയ്ദി വിവാഹിതയായത്. അഥർവാണ് ഭർത്താവ്. ഇപ്പോഴിതാ സർജറിയെ കുറിച്ച് ഹെയ്ദി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവിക്കുന്നത്.

സർജറി ചെയ്‌താൽ മാത്രമേ നാമംൽ ട്രാൻസ് ആകൂ എന്നൊന്നുമില്ല. നമ്മുടെ ഐഡന്റിറ്റി എന്നാൽ നമ്മുടെ മനസ്സിൽ വരുന്നതാണ് . ആ ചെറിയ പ്രായത്തിൽ ഞാൻ അനുഭവിച്ച വേദന അതിഭീകരം ആയിരുന്നു.

മാനസികമായ സംതൃപ്തി അല്ലെങ്കിൽ സമാധാനം കിട്ടാതെ ഒരു മനുഷ്യനും ജീവിക്കാൻ ആകില്ല. ഇതിന് അപ്പുറത്തേക്ക് എന്ത് സെക്ഷ്വൽ ഫീലിംഗ് ആണ് നമുക്ക് കിട്ടുന്നത്. ഒരു നോർമൽ മനുഷ്യന് കിട്ടുന്ന ഒരു സെക്ഷ്വൽ ഫീലിങ്ങ്സ് ഒക്കെയേ നമുക്കും ഉള്ളൂ.

അങ്ങനെ പറയുന്ന അല്ലെങ്കിൽ കമന്റ് ഇടുന്ന ആളുകൾക്ക് ഒരു തെറാപ്പിയുടെ ആവശ്യം ഉണ്ടെന്നേ ഞാൻ പറയൂ. നമ്മളും നോർമൽ ആയ മനുഷ്യരാണ്, വളരെ നോർമൽ ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർ ആണ്. വളരെയധികം സ്ട്രഗിൾ ചെയ്തിട്ടാണ് നോർമൽ ലൈഫിലേക്ക് എത്തുന്നത്. അങ്ങനെ എത്തുന്ന ആളുകളെ കുറിച്ച് എന്തിനാണ് ഇത്തരത്തിൽ ഒരു വ്യാഖ്യാനം കൊടുക്കുന്നത്. അതിന്റെ ആവശ്യം ഇല്ലല്ലോ.

അത്രയും വേദന നിറഞ്ഞ ഒരു സർജറിയിലൂടെയാണ് ഞാൻ കടന്നു വന്നത്. എന്റെ സർജറി ടീനേജ് പ്രായത്തിൽ ആയിരുന്നു. കേരളത്തിൽ അന്ന് ഇത്തരത്തിൽ ഒരു സർജറി ഇല്ലായിരുന്നു. എനിക്ക് അന്ന് അത്രയും ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് എന്റെ മമ്മി എന്റെ ഗുരുസ്ഥാനീയ എന്നെ കൊണ്ട്പോയി സർജറി ചെയ്യ്പ്പിച്ചു. പതിനാലായിരം രൂപയുടെ ചിലവ് ആണ് 2016 ൽ എനിക്ക് ഉണ്ടായത്.

ഒരു ബേസിക് സംഗതിയും എനിക്ക് ഇതിനെക്കുറിച്ച് അറിയുമായിരുന്നില്ല. ഹോർമോൺസ് എടുക്കണമെന്നോ, കൗൺസിലിംഗ് ഉണ്ടെന്നോ എനിക്ക് അറിയുമായിരുന്നില്ല. അന്ന് കമ്മ്യൂണിറ്റിയിൽ ഇന്നത്തെ അത്ര ആളുകളും ഉണ്ടായിരുന്നില്ല, ആർക്കും ഇത്രയും അറിവും ഉണ്ടാകാതിരുനിന്ന ഒരു സമയം ആയിരുന്നു അത്.

അന്നത്തെ 14 രൂപ എന്ന് പറയുന്നത് ഒരുപാട് കഷ്ടപ്പെട്ടാണ് ഉണ്ടാക്കിയത്. മമ്മിക്ക് ഒരു പേടി ഉണ്ടായിരുന്നു, ഇത്രയും ചെറിയ പ്രായത്തിൽ ചെയ്യുന്നതിൽ. പക്ഷെ ഇനി നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. ഒരു ദിവസം സന്തോഷി മാതക്ക് പൂജയൊക്കെ കൊടുത്ത എന്നെ സര്ജ്ജറിക്ക് വേണ്ടി കൊണ്ട് പോയി, അനസ്തേഷ്യ ഒക്കെ തന്നു. സംസാരിച്ചുകൊണ്ടാണ് സർജറി നടക്കുന്നത്.

എനിക്ക് പഠിക്കണം ജോലി ചെയ്യണം എന്നൊക്കെ ഞാൻ ഡോക്ടറോട് പറയുന്നുണ്ട്. നഴ്‌സുമാർ ആണ് മെയിൻ ആയിട്ടാണ് ചെയ്യുന്നത്. മരവിച്ചോ എന്ന് അവർ നമ്മളോട് ചോദിക്കും. ആകാംഷ കാരണ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ ബ്ലെയ്ഡ് കൊണ്ട് വജൈനയുടെ ഷെയ്പ്പ് വരക്കുന്നു എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു നമുക്ക് വേറെ ഏതെങ്കിലും സംസാരിക്കാം എന്ന്. മേജർ സർജറി ആണ് ചെയ്തത് എന്നൊന്നും ചിന്തിക്കുന്നേ ഇല്ല.

മൂന്നുമണിക്കൂർ കഴിഞ്ഞപ്പോഴേക്കും എന്നെ കൊണ്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു. അങ്ങനെ മേജർ സർജറി കഴിഞ്ഞ ഞാൻ അവിടെ നിന്നും ഇറങ്ങി, മരവിപ്പ് ഒന്നും മാറിയിട്ടുമില്ല. ഈ ട്യൂബും പിടിച്ചു ഞാൻ നടന്നാണ് ഓട്ടോയിൽ കയറിയത്. യൂറിൻ ട്യൂബും പിടിച്ചാണ് ട്രെയിനിൽ കേറുന്നതും.

അതിൽ നല്ല തിരക്കും. ഒരു സീറ്റ് കിട്ടി. കോയമ്പത്തൂർ വരെ എത്തി. പിന്നെ അടുത്ത ട്രെയിൻ കയറി കൊച്ചിയിൽ എത്തി. ഷെൽട്ടർ ഹോമിലാണ് താമസം. 24 മണിക്കൂറിനു ശേഷമാണ് ഞാൻ അവിടെ നിന്നും അൽപ്പം ഭക്ഷണം കഴിച്ചത്. വലിയ കുഴപ്പം ഇല്ലാതേ പോയെങ്കിലും, ഇടക്ക് ചില കോമ്പ്ലിക്കേഷൻ‌ ഉണ്ടായി. 21 ദിവസം എനിക്ക് നല്ല പെയിൻ ഉണ്ടായിരുന്നു.

ആ 21 ദിവസവും തിളച്ച വെളളം വജൈനയിൽ ഒഴിക്കുമായിരുന്നു. ഈ തിളച്ച വെള്ളം ഒഴിക്കുമ്പോൾ പേടികൊണ്ട് നമ്മൾ വിറച്ചുപോകും. പക്ഷെ അന്ന് അതൊക്കെ ചെയ്തപ്പോൾ ഇന്ന് വലിയ വിഷയങ്ങൾ ഇല്ലാതെ പോയി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments