Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsകൊല്ലത്ത് രണ്ട് മക്കളെ തീ കൊളുത്തി, ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

കൊല്ലത്ത് രണ്ട് മക്കളെ തീ കൊളുത്തി, ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

കൊല്ലം കരുനാഗപ്പളളിയിൽ രണ്ട് മക്കളെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം അമ്മ ആത്മഹത്യ ചെയ്തു. പുലിയൂര്‍വഞ്ചി സാഫല്യത്തില്‍ അര്‍ച്ചന (34)യാണ് മരിച്ചത്.

അർച്ചനയുടെ മക്കളായ അനാമിക (7) ആരവ് (2) എന്നിവർക്ക് പൊള്ളലേറ്റിട്ടുണ്ട്,ഇരുവരും ഗുരുതരാവസ്ഥയിൽ തുടരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഇരുവരും. ചൊവ്വാഴ്ച രാവിലെയോടെയാണ് അര്‍ച്ചനയെയും രണ്ടുമക്കളെയും പൊള്ളലേറ്റനിലയില്‍ വീട്ടിൽ കണ്ടെത്തിയത്.

കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments