Friday, May 17, 2024
spot_imgspot_img
HomeEditorialമനുഷ്യനും - വർധിച്ചുവരുന്ന വന്യയമൃഗാക്രമാങ്ങളും

മനുഷ്യനും – വർധിച്ചുവരുന്ന വന്യയമൃഗാക്രമാങ്ങളും

ജനവാസ മേഖലകളിൽപോലും ദിനംപ്രതി വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുകയും സുരക്ഷിതത്വബോധം പൂർണമായും നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക നിസാരവരിക്കുന്ന സർക്കാർ നയത്തെ അംഗീകരിക്കാൻ കഴിയാത്തതാണ്.

കാട്ടുപന്നിക്കും കാട്ടാനയ്ക്കുംപുറമേ പുലിയും നരഭോജി കടുവകളുംകൂടി ഗ്രാമങ്ങളിലും നഗരങ്ങളിലുമിറങ്ങി ജനജീവിതത്തിന് കടുത്ത ഭീഷണിയുയർത്തുകയാണ്.പത്തുകൊല്ലത്തിനിടയിൽ വയനാട്ടിൽ ആറുപേരെയാണ് കടുവകൾ കൊന്നത്. നൂറ്റമ്പതിലധികം കടുവകളുണ്ടെന്നാണ് കണക്കാക്കുന്നത്. എവിടെയും എപ്പോഴും കടുവയോ പുലിയോ കാട്ടാനയോ പ്രത്യക്ഷപ്പെടാമെന്ന ഭീതി കാരണം പ്രവൃത്തികൾ മുടങ്ങുന്ന സ്ഥിതിയാണ്.

അമ്പലവയൽ പൊൻമുടിക്കോട്ടയിൽ ജനവാസകേന്ദ്രത്തിനടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത് ആഴ്ചകൾക്കുമുമ്പാണ്.വനം വകുപ്പിന്റെ കണക്ക നുസരിച്ച് കഴിഞ്ഞ എട്ട് വർഷത്തിനിടെ 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്.

ആക്രമണകാരികളോ നരഭോജികളോ ആയ കടുവകളെ പിടികൂടിയാൽത്തന്നെ അവയെ ഉൾക്കാട്ടിലേക്കു വിടുകയാണു പതിവ്. അവ വീണ്ടും നാട്ടിലേക്കിറങ്ങുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുകയും ചെയ്യും. ഇതിനു ശാശ്വത പരിഹാരമുണ്ടാകേണ്ടതുണ്ട്.വയനാട് തന്നെ ഈ കഴിഞ്ഞ ആയ്‌ച്ച കടുവ മനുഷ്യവാസ സ്ഥലത്ത് ഇറങ്ങുകയും പശുവിനെ ആക്രമിക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിന് കാരണമായത് നാം കണ്ടുകൊണ്ടിരിക്കുന്നതാണ്.

കഴിഞ്ഞ മാസം സുൽത്താൻബത്തേരിയിൽ കാട്ടാനയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വഴിയാത്രക്കാരനെ ആക്രമിക്കുകയും വീടുകൾ തകർക്കാൻ ശ്രമിക്കുകയുംചെയ്ത ആനയെ മൂന്നുദിവസത്തിനുശേഷമാണ് മയക്കുവെടിവെച്ച് മുത്തങ്ങയിലെ ആനപ്പന്തിയിലെത്തിക്കാൻ കഴിഞ്ഞത്. ഗൂഡല്ലൂരിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടാനയെ കീഴ്പ്പെടുത്തിയശേഷം വനത്തിലേക്ക് കയറ്റിവിട്ടതായിരുന്നു.

നൂറ്റമ്പത് കിലോമീറ്ററിലധികം നടന്നാണത് ബത്തേരിയിലെത്തി ആന അതിക്രമം കാട്ടിയത്. കണ്ണൂർജില്ലയിലെ ആറളം ഫാമിലും പുറത്തുമായി എട്ടുവർഷത്തിനിടെ 14 പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വയനാട്ടിൽനിന്നടക്കമുള്ള മൂവായിരത്തഞ്ഞൂറോളം ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച ആറളം ഫാം മേഖലയിൽ നാല്പതോളം കാട്ടാനകളാണ് ഇപ്പോഴും ഭീഷണിയുയർത്തുന്നത്. അതുപോലെ തന്നെ വർദ്ധിച്ച് വരുന്ന പന്നികളും അതിൻ്റെ മനുഷ്യൻ്റെ അവാസവിവസ്ഥതയിലേക്കുള്ള കടന്നകയറ്റവും ഒരുപാട് കൃഷി നാശനഷ്ട്ടത്തിൻ കാരണമാകുന്നുണ്ട്.

കേരളത്തിലെ മലയോര ജില്ലകളെല്ലാം വന്യജീവി സംഘർഷത്തിന്റെ മുൾമുനയിലാണിപ്പോൾ. നാം നേരിടുന്ന വന്യമൃഗ ഭീഷണി എത്രമാത്രം ആപൽക്കരവും ഭയാനകവുമാണെന്ന് ഭീഷണമായ മുന്നറിയിപ്പു നൽകി ഓരോ ദിവസവും വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.

വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്നതു സ്വാഭാവികമെന്ന മട്ടിൽ നിസ്സംഗതയോടെ കാണുന്ന അധികൃതരുടെ നിലപാടിൽ തെളിയുന്നത് കടുവയുടെ കൊലയാളിപ്പല്ലുകൾ തന്നെയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments