Thursday, May 2, 2024
spot_imgspot_img
HomeNewsKerala Newsകോന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി; സംഭവം ഇന്നുപുലര്‍ച്ചെ

കോന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി; സംഭവം ഇന്നുപുലര്‍ച്ചെ

പത്തനംതിട്ട: നെടുമ്പാറയിലുള്ള കോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ഓടിക്കയറി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.Wild Boar in konni Medical College Emergency Department

ഈ സമയം രോഗികളാരും അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്.

സ്ഥലത്ത് തമ്ബടിച്ചിരിക്കുന്ന തെരുവ് പട്ടികള്‍ ഓടിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും, തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ

അല്‍പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി ഒപി ടിക്കറ്റ് നല്‍കുന്ന ഇടംവഴി പുറത്തേക്ക് പോവുകയായിരുന്നു.

അതേസമയം കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് സ്ഥിതിചെയ്യുന്നത്. മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റലിന്റെ സമീപത്തും രാത്രിയില്‍ പതിവായി കാട്ടുപന്നികള്‍ എത്തുന്നതായി പരിസരവാസികള്‍ പറയുന്നു. മുമ്ബ് രാത്രികാലങ്ങളില്‍ മെഡിക്കല്‍ കോളജിന്റെ മുറ്റത്ത് കാട്ടുപോത്തുകള്‍ എത്തുന്നത് പതിവായിരുന്നു.

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; മിസൈൽ ആക്രമണത്തെ തുടര്‍ന്ന്‍ വ്യോമ ഗതാഗതം നിർത്തി

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments