Thursday, May 2, 2024
spot_imgspot_img
HomeNewsInternationalഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; മിസൈൽ ആക്രമണത്തെ തുടര്‍ന്ന്‍ വ്യോമ ഗതാഗതം നിർത്തി

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; മിസൈൽ ആക്രമണത്തെ തുടര്‍ന്ന്‍ വ്യോമ ഗതാഗതം നിർത്തി

തെഹ്റാൻ: ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. Israeli missile attack on Iran’s Isfahan city

മിസൈൽ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നി‍ർത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്.

സൈനിക നടപടിയുമായി ഇസ്രയേൽ മുന്നോട്ടുപോവുകയാണെങ്കിൽ ‍തിരിച്ചടിക്കുമെന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ  ആമിർ അബ്ദുല്ലാഹിയൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം.

ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങൾ ഇസ്‌ഫഹാൻ പ്രവിശ്യയിലാണു സ്ഥിതി ചെയ്യുന്നത്. ഇവ സുരക്ഷിതമാണെന്ന് ഇറാൻ മാധ്യമമായ തസ്നീം റിപ്പോർട്ട് ചെയ്തു

അതേസമയം, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ നാവികർക്ക് മടങ്ങാൻ തടസ്സമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 16 ഇന്ത്യക്കാർ കപ്പലിൽ തുടരുന്നത് കപ്പൽ നിയന്ത്രിക്കാൻ ജീവനക്കാർ വേണം എന്നതിനാൽ മാത്രമാണ്.

ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങാമെന്ന് ഇറാൻ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments