Monday, July 8, 2024
spot_imgspot_img
HomeNewsയുകെ മലയാളികള്‍ക്കു വേദനയായി ഒരു മരണം കൂടി : ഹാംഷെയര്‍ മലയാളി അന്തരിച്ചു

യുകെ മലയാളികള്‍ക്കു വേദനയായി ഒരു മരണം കൂടി : ഹാംഷെയര്‍ മലയാളി അന്തരിച്ചു

യുകെ മലയാളികള്‍ക്കു വേദനയായി ഒരു മരണം കൂടി. ഹാംഷെയര്‍ മലയാളി ഷിബു തോമസ് നാട്ടില്‍ അന്തരിച്ചു. കഴിഞ്ഞ ഒന്നര മാസമായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീബാ മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.UK MALAYALI PASSED AWAY

ഷിബു തോമസ് മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ്. താണ്ടാംപറമ്പില്‍ കുടുംബാംഗമായ ഷിബു തോമസ് കരള്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു.

ഈമാസം അവസാനം യുകെയിലേക്ക് തിരിച്ചു വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ ഷീല മരണസമയത്ത് അരികിലുണ്ടായിരുന്നു. രണ്ടു മക്കള്‍ ഇന്ന് നാട്ടിലെത്തും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments