Thursday, July 25, 2024
spot_imgspot_img
HomeCrime Newsമൂന്നു വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച്‌ പൊള്ളിച്ചു; കൊടുംക്രൂരത കാട്ടിയത് അമ്മയുടെ രണ്ടാനച്ഛൻ

മൂന്നു വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച്‌ പൊള്ളിച്ചു; കൊടുംക്രൂരത കാട്ടിയത് അമ്മയുടെ രണ്ടാനച്ഛൻ

തിരുവനന്തപുരം: 3 വയസുകാരന്റെ ശരീരത്തില്‍ അമ്മയുടെ രണ്ടാനച്ഛൻ തിളച്ച ചായ ഒഴിച്ച്‌ പൊള്ളിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്.Boiling tea was poured on the body of a three-year-old boy; Mother’s stepfather showed cruelty

വട്ടിയൂർക്കാവ് സ്വദേശികളായ ദമ്ബതികളുടെ മകനാണ് പൊള്ളലേറ്റത്. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ചൈല്‍ഡ് ലൈൻ വഴി പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. എസ്‌എടി ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്.

ഈ മാസം 24 നായിരുന്നു കുട്ടിക്കെതിരെ ആക്രമണം നടന്നത്. അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് പൊള്ളിച്ചത്. ജോലിക്ക് പോയതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയെമുത്തച്ഛൻ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛൻ അഭിജിത് പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments