Sunday, July 14, 2024
spot_imgspot_img
HomeNewsസാപ്പി ജനിച്ചത് മൂത്തവനായാണെങ്കിലും എന്നും സിദ്ധിഖ് കുടുംബത്തിന്റെ പൊന്നോമന : സിദ്ദിഖ് മകനെ ലോകത്തിന് മുന്നില്‍...

സാപ്പി ജനിച്ചത് മൂത്തവനായാണെങ്കിലും എന്നും സിദ്ധിഖ് കുടുംബത്തിന്റെ പൊന്നോമന : സിദ്ദിഖ് മകനെ ലോകത്തിന് മുന്നില്‍ മറച്ചുവെച്ചതിന് പിന്നിൽ

നടന്‍ സിദ്ദിഖിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് എന്നും സുപരിചിതമാണ്. ഇപ്പോഴിതാ താരകുടുംബത്തെ സങ്കടത്തിലാഴ്ത്തി നടന്റെ മകന്‍ അന്തരിച്ചു എന്ന വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്ത് വന്നത്. പിന്നാലെ മകനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിലെ‍ സജീവമാണ്.actor sidhique son

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന്‍ അന്തരിച്ചത്. സാപ്പി എന്ന് വിളിക്കുന്ന റാഷിന്‍ ഭിന്നശേഷിക്കാരനാണ്.

സിദ്ധിഖ് കുടുംബത്തിന്റെ പൊന്നോമനയായാണ് സാപ്പി വളർന്നത്. വളരെക്കാലം സാപ്പിയെ കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർക്കോ പൊതുജനങ്ങൾക്കോ പരിചിതമല്ലായിരുന്നു. ഈ മകനെക്കുറിച്ച് അറിയുമായിരുന്നത് അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു. ഭീന്നശേഷിക്കാരനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന്, തന്റെ മകന് സാധാരണ ജീവിതം നൽകാനുമായിരുന്നു താരം മകനെ എല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

സിദ്ദിഖിന്റെ മൂത്ത മകന്‍ ഷഹീന്‍ വിവാഹത്തിന്റെ റിസപ്ഷന്റെ വേദിയിലെ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് പുറം ലോകം മകനെക്കുറിച്ചറിഞ്ഞത് വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടനാണ് സിദ്ദിഖ്. എന്നാൽ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സിദ്ദിഖ് അഭിമുഖങ്ങളിലും മറ്റും അധികം തുറന്ന് സംസാരിക്കാറില്ല.

ഇക്കഴിഞ്ഞ വിഷു ആഘോഷങ്ങളുടെ ചിത്രങ്ങളിലാണ് ഏറ്റവും ഒടുവിലായി സാപ്പിയെ കണ്ടത്. തൂശനിലയിൽ നിരന്ന ചോറും പപ്പടവും കറികളും സാപ്പി ആസ്വദിച്ച് കഴിച്ചു. കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തു.

അനുജനും അനുജത്തിക്കും മാത്രമല്ല, ഈ കുടുംബത്തിലേക്ക് മരുമകളായി കടന്നു വന്ന അമൃതാ ദാസും സാപ്പിയെ ചേർത്തുനിർത്തി. സ്വന്തം അനുജനും അനുജത്തിക്കും പുറമേ, സാപ്പിക്ക് ഒരു സഹോദരി കൂടിയായി മാറി അമൃത. തങ്ങൾ ഭിന്നശേഷിക്കാരനായ സഹോദരനെ പൊന്നുപോലെയാണ് നോക്കുന്നത് എന്ന് അനുജൻ ഷഹീൻ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ നവംബർ മാസത്തിൽ സാപ്പിയുടെ ജന്മദിനം ഒരു റെസ്റ്റോറന്റിൽ വച്ചായിരുന്നു കൊണ്ടാടിയത്. സിദ്ധിഖും ഭാര്യയും മക്കളും മരുമകളും ചേർന്നാണ് സാപ്പിക്ക് പിറന്നാൾ കേക്ക് നൽകിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments