Tuesday, July 9, 2024
spot_imgspot_img
HomeNewsIndiaആന്ധ്രപ്രദേശില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച്‌ കയറി 4 മരണം; നിരവധി പേർക്ക് പരിക്ക്

ആന്ധ്രപ്രദേശില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച്‌ കയറി 4 മരണം; നിരവധി പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയില്‍ അമിതവേഗതയിൽ ബസ് ട്രാക്ടറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു.ചിലകലപ്പുടി പാണ്ട,നൂക്കപ്പള്ളി ശിവ (35), വാസംസെട്ടി സൂര്യ പ്രകാശ് (50), വീരി കട്ലയ്യ (45), എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് ഉദിമുടി ഗ്രാമത്തിന് സമീപമാണ് അപകടം ഉണ്ടായത്. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർടിസി) ബസും തൊഴിലാളികളുമായി എത്തിയ ട്രാക്ടറുമായിട്ടാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേർ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു, ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് അവരെ കോതപേട്ട സർക്കാർ ആശുപത്രിയില്‍ ചികിത്സയിൽ തുടരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments