Thursday, July 25, 2024
spot_imgspot_img
HomeNewsരേഖകളില്ല! കാര്‍ഡിഫിലെ റൗണ്ട് എബൗട്ടിന്റെ സൈഡില്‍ താമസമാക്കി ഗര്‍ഭിണിയും ഭര്‍ത്താവും

രേഖകളില്ല! കാര്‍ഡിഫിലെ റൗണ്ട് എബൗട്ടിന്റെ സൈഡില്‍ താമസമാക്കി ഗര്‍ഭിണിയും ഭര്‍ത്താവും

കാര്‍ഡിഫ് സിറ്റി സെന്ററിലെ തിരക്കേറിയ റൗണ്ട് എബൗട്ടിന്റെ സൈഡില്‍ താമസമാക്കി അഞ്ചുമാസം ഗര്‍ഭിണിയായ ചെക്ക് റിപ്പബ്ലിക്കന്‍ യുവതിയും ഭര്‍ത്താവും. എ 4234 സെന്‍ട്രല്‍ ലിങ്ക് ഫ്ളൈഓവറിന്റെ അണ്ടര്‍പാസിനോട് ചേര്‍ന്നുള്ള ദിവാന്‍ ബെഡിലാണ് 56കാരനായ ലാഡിസ്ലാവ് ബോള്‍ഡെസര്‍സ്‌കിയും അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യ നാഡ വെംഗ്ലറോവയും താമസമാക്കിയിരിക്കുന്നത്.cardiff couple roundabout

നാഡയ്ക്ക് പാസ്പോര്‍ട്ട് ഇല്ലാത്തതിനാലാണ് ഹോസ്റ്റല്‍ വിടേണ്ടി വന്നത്. ഷെഫായി ജോലി ചെയ്തിരുന്ന നാഡയ്ക്ക് ഭവനരഹിത സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും. എന്നാല്‍ യുകെയില്‍ താമസിക്കാന്‍ അവര്‍ക്ക് അവകാശമില്ലാത്തതിനാല്‍ നാഡയ്ക്ക് ആ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള യോഗ്യത ഇല്ല.

ഇപ്പോള്‍ നാഡയ്ക്ക് പാസ്‌പോര്‍ട്ട് ശരിയാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. കുട്ടി ജനിക്കുമ്പോഴും ഞങ്ങള്‍ ഭവനരഹിതരാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന ആശങ്കയും രണ്ടു പേർക്കും ഉണ്ട്. ചിലപ്പോള്‍ ഇവര്‍ക്ക് വെയില്‍സ് തന്നെ വിട്ടുപോകേണ്ടിയും വന്നേക്കാം.

കോവിഡ് സമയത്ത് വീടില്ലാത്തവരുടെ താമസ നിയമങ്ങള്‍ കാരണം നാഡയെ മുമ്പ് രണ്ട് വര്‍ഷത്തോളം ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ആറാഴ്ച മുമ്പ് നാഡയോട് ഹോസ്റ്റല്‍ ഉപേക്ഷിക്കാനും ഭര്‍ത്താവ് ലാഡിസ്ലാവിനെ അവിടെ നില്‍ക്കാന്‍ അനുവദിക്കുകയും ആയിരുന്നു.

എന്നാല്‍ ലാഡിസ്ലാവ് തന്റെ ഭാര്യയ്‌ക്കൊപ്പം ഹോസ്റ്റല്‍ വിടുകയായിരുന്നു. എന്നിരുന്നാലും, നാഡ ഗര്‍ഭിണിയാണെന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ കൗണ്‍സിലിനെ അറിയിച്ചതിനാല്‍ ‘അസാധാരണമായ ഒരു സാഹചര്യം’ എന്ന നിലയില്‍ അവരെ ഹോസ്റ്റലില്‍ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കും എന്നാണ് പ്രതീക്ഷ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments