Sunday, July 14, 2024
spot_imgspot_img
HomeNRIUKയൂറോപ്യന്‍ യൂണിയനുമായി ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി

യൂറോപ്യന്‍ യൂണിയനുമായി ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി

ലണ്ടന്‍: സാമ്പത്തിക തിരിച്ചടി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നടപടികളുണ്ടാകുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണത്തിലുണ്ടായ വിദേശ നയത്തില്‍ ഒരു പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍.foreign secretary david lammy is ready to warm the relationship with the european union

കെയര്‍ സ്റ്റാര്‍മര്‍ നേരത്തെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള തിരിച്ചുപോക്ക് തള്ളിയിരുന്നു. യൂറോപ്പില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യുകെയില്‍ പഠിക്കുന്നതിനും തിരിച്ചുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചേക്കും.

ബ്രക്സിറ്റിന്റെ ഭാഗമായി ജിഡിപിയിലുണ്ടായ തകര്‍ച്ച ഉള്‍പ്പെടെ കാര്യങ്ങള്‍ പണപ്പെരുപ്പം ഉയരുന്നതിനും ജീവിത ചെലവ് വര്‍ദ്ധിക്കുന്നതിനും കാരണമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതിന് എന്തു നടപടി സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്. സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് സാമ്പത്തിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാണ് സാധ്യത.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments