Sunday, July 14, 2024
spot_imgspot_img
HomeCrime Newsഅവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റില്‍

അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റില്‍

നോയിഡ : ഭർത്താവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. നോയിഡയിലെ ശുചീകരണ തൊഴിലാളി ആയ മഹേഷ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ പൂജ, കാമുകൻ പ്രഹ്ലാദ് എന്നിവരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.husband stabbed to death with scissor -after finding

കാമുകനുമായുള്ള ബന്ധം പിടികൂടിയ മഹേഷിനെ കത്രിക ഉപയോഗിച്ചാണ് ഇവർ കുത്തിക്കൊലപ്പെടുത്തിയത്.

ജൂലൈ ഒന്നിനു രാത്രിയിലാണ് കൊല്ലപ്പെട്ടത്. മൃതദേഹം ശുചിമുറിയുടെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചു കടന്നുകളയാനാണു പ്രതികള്‍ ശ്രമിച്ചത്. ഒരാഴ്ചയ്ക്കുശേഷമാണ് മഹേഷിന്റെ ഭാര്യ പൂജ, സുഹൃത്ത് പ്രഹ്ലാദ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്.

പൂജയും പ്രഹ്ലാദും നേരത്തേ പ്രണയത്തിലായിരുന്നു. വിവാഹശേഷം ഭർത്താവ് മഹേഷിനൊപ്പം പൂജ ജോലി ആവശ്യങ്ങള്‍ക്കായി നോയിഡയിലെ ബിറോൻഡയിലേക്കു താമസം മാറി. ഇതേ സ്ഥലത്തേക്കു പ്രഹ്ലാദും ജോലിതേടി എത്തി. സുരക്ഷാ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച പ്രഹ്ലാദ്, നിരന്തരം പൂജയെ സന്ദർശിക്കാറുണ്ടായിരുന്നു.

ജൂലൈ ഒന്നിനു മഹേഷ് വീട്ടിലില്ലാതിരുന്ന സമയത്തു പൂജയെ കാണാനെത്തിയ ഇയാള്‍, അപ്രതീക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിയ മഹേഷിനു മുന്നില്‍ പെടുകയായിരുന്നു. ബന്ധം പുറത്തറിയുമെന്ന ഭയത്തില്‍ ഇരുവരും കത്രിക ഉപയോഗിച്ച്‌ ഭർത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments