Thursday, May 2, 2024
spot_imgspot_img
HomeNewsകേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ വിവിഐപി മണ്ഡലമായി തലസ്ഥാനം;ത്രികോണമല്‍സരത്തില്‍ വിജയപ്രതീക്ഷയില്‍ മുന്നണികള്‍

കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ വിവിഐപി മണ്ഡലമായി തലസ്ഥാനം;ത്രികോണമല്‍സരത്തില്‍ വിജയപ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായതും ത്രികോണ മല്‍സരം നടക്കുന്നതുമായ വി ഐ പി മണ്ഡലമാണ് തിരുവനന്തപുരം.Thiruvananthapuram is the most prominent VVIP constituency in Kerala

സിറ്റിങ് എംപിയായി വിശ്വപൗരൻ ശശി തരൂർ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായി നാലാം തവണയും രംഗത്തിറങ്ങുമ്പോൾ മുൻ തിരുവനന്തപുരം  എംപിയായിരുന്ന പന്ന്യൻ രവീന്ദ്രനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്.

ബിജെപി ശക്തമായ സാന്നിധ്യമാണ് മണ്ഡലത്തിലെന്നതിനാൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഇറക്കി അട്ടിമറി ശ്രമത്തിനാണ് ബിജെപി നീക്കം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയതിന്‍റെ ആത്മവിശ്വാസവും ബിജെപിക്കുണ്ട്.

മൂന്ന് മുന്നണികൾക്കും ഒരുപോലെ ജയസാധ്യതയുള്ള അപൂർവ്വം മണ്ഡലങ്ങളിലൊന്നായാണ് 2019ൽ തിരുവനന്തപുരം മണ്ഡലത്തെ വിലയിരുത്തിയിരുന്നത്. 

99989 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2019ൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ തിരുവനന്തപുരത്ത് ജയിച്ച് കയറിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് 316142 വോട്ടുകളാണ് മണ്ഡലത്തിൽ നേടാനായത്. മൂന്നാം സ്ഥാനത്ത് എത്തിയ സിപിഐ സ്ഥാനാർത്ഥി സി ദിവാകരന് 258556 വോട്ടുമാണ് നേടാനായത്.  

4580 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിൽ നടന്ന മണ്ഡലത്തിൽ വോട്ടണ്ണലിന്റെ അവസാന ഘട്ടത്തിലാണ് വ്യക്തമായ ലീഡിലേക്ക് ശശി തരൂർ എത്തിയത്. എറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയതും തിരുവനന്തപുരം ജില്ലയിലായിരുന്നു. 

ശശി തരൂര്‍

ഇന്ത്യയുടെ വിശ്വ പൗരനെന്ന വിശേഷണണനത്തോടെയാണ് 2009ൽ ശശി തരൂര്‍ തിരുവനന്തപുരത്ത് ആദ്യമായി മത്സരിക്കാനെത്തുന്നത്. മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 1,00,025 വോട്ടുകള്‍ക്ക് സിപിഐയിലെ പി. രാമചന്ദ്രന്‍നായരെ തോല്‍പ്പിച്ചു.

അടുത്ത രണ്ടു തെരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർഥികളെ തോൽപ്പിച്ചായിരുന്നു തരൂരിന്‍റെ മുന്നേറ്റം, 2014ൽ ഒ. രാജഗോപാലിനെയും 2019ൽ കുമ്മനം രാജശേഖരനെയും. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

പ്രചാരണത്തിലുടനീളം എതിർ സ്ഥാനാർഥികളുടെ ആരോപണങ്ങൾക്കും അവകാശവാദങ്ങൾക്കും കൃത്യമായ മറപടി നൽകിയാണ് ശശി തരൂർ മുന്നോട്ട് പോകുന്നത്.

അനുകൂലം

15 വർഷമായി സിറ്റിങ് എംപിയായ തരൂര്‍ ഇത്തവണയും ജനം കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ്. തരൂരിന് നിലവിലെ എം.പി എന്ന നിലയ്ക്കുള്ള മേൽക്കൈ ഉണ്ടെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിശ്വാസം.

ശശി തരൂർ 2009ൽ മത്സരിക്കാനെത്തിയശേഷം കോൺഗ്രസ് വോട്ടുകൾ ശരാശരി മൂന്ന് ലക്ഷമായി ഉയർന്നു. ആദ്യം മത്സരിക്കാനെത്തിയപ്പോൾ 3,26,725 വോട്ടുകളാണ് ലഭിച്ചത്. കേന്ദ്രത്തിലെ കോൺഗ്രസ് ഭരണവും തരൂരിന്‍റെ വ്യക്തി പ്രഭാവവും വോട്ട് ഉയർത്തി.

മുൻപ് മത്സരിച്ച വി.എസ്. ശിവകുമാറിനേക്കാൾ ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകൾ തരൂരിന് അധികമായി ലഭിച്ചു. 2014ൽ ബിജെപി അനുകൂല തരംഗം കേന്ദ്രത്തിലുണ്ടായപ്പോൾ വോട്ട് 2,97,806 ആയി. 2019ൽ ഇത് 4,16,131 ആയിമാറി.

മണ്ഡലത്തിലെ ബിജെപിയുടെ മുന്നേറ്റം തടയുന്നത് തീരദേശ മേഖലയിലെ ക്രിസ്ത്യൻ, മുസ്‌ലിം വോട്ടുകളാണ്. ഈ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പാർട്ടി. 

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ വെറും മൂന്ന് തവണ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. ബിജെപി മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും വിജയം തങ്ങള്‍ക്ക് തന്നെയാണെന്നാണ് വിശ്വസം.രാജീവ് ചന്ദ്രശേഖറിനെ തലസ്ഥാനവാസികൾക്ക് പരിചയപ്പെടുത്തുന്നത് ബിജെപിക്കാർക്ക് ഏറെ ശ്രമകരമാണെന്നതും തരൂരിന്‍റെ പ്രതീക്ഷയ്ക്ക് ഉണര്‍വേകുന്നു.

പ്രതികൂലം

കേരളത്തിന്റെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബി ജെ പി രണ്ടാമത് എത്തിയത് തിരുവനന്തപുരത്താണ്. കഴിഞ്ഞതവണത്തെ മുന്നേറ്റം ബിജെപി വിജയമാക്കി മാറ്റുമോ എന്ന ആശങ്ക യുഡിഎഫിനുണ്ട്. ശശി തരൂരിനെ ഇത്തവണ മുട്ടുകുത്തിക്കുന്നതിന് തന്നെയാണ് രാജീവ് ചന്ദ്രശേഖറെ ബി ജെ പി ഇവിടെക്ക് എത്തിച്ചത്. തരൂര്‍ ജയിച്ചു കഴിഞ്ഞാല്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാറില്ല എന്ന പ്രചരണവും ഇവരെ ആശങ്കയിലാക്കുന്നു.

രാജീവ് ചന്ദ്രശേഖര്‍

വിവിഐപി മണ്ഡലമായ തിരുവനന്തപുരത്തേക്ക്  അപ്രതീക്ഷിതമായ സെലിബ്രിറ്റി സ്ഥാനാർഥിയായാണ് രാജീവ് ചന്ദ്രശേഖറുടെ വരവ് . അതും ജയിച്ചാൽ തലസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്‍റിയോടെ.

അനുകൂലം

കേരളത്തിന്റെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബി ജെ പി രണ്ടാമത് എത്തിയത് തിരുവനന്തപുരത്താണ്. പുറത്തുനിന്നെത്തിയ സ്ഥാനാർഥിയെന്ന് തോന്നിപ്പിക്കാത്ത തരം കാടിളക്കിയുള്ള പ്രചാരണത്തിനായി നൂറുകണക്കിന് പ്രവർത്തകരാണ് ബൂത്തുകളിൽ ഓടി നടക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലടക്കം രാജീവ് ചന്ദ്രശേഖറുടെ സൈബർ സേന ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞു.

മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ വോട്ടിങ് ശതമാനം പരിശോധിക്കുമ്പോൾ രണ്ടാമതായി ഫിനിഷ് ചെയ്യുന്ന എൻഡിഎ മുന്നണി ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് കുത്തിക്കുമെന്ന ആത്മവിശ്വാസമാണുള്ളത്.

കേന്ദ്ര ഭരണം ലഭിച്ചശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ വോട്ടുവിഹിതത്തിൽ തുടർച്ചയായി വർധയുണ്ടാക്കിയത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

ഹൈന്ദവ വോട്ടുകളും സമുദായ സംഘടനകളുടെ പിന്തുണയുമാണ് പാർട്ടിയുടെ മണ്ഡലത്തിലെ ശക്തി. കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയുണ്ട്.

പ്രതികൂലം

കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ ഇതുവരെ കഴിയാത്തത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. ഇത്തവണയും അത് തുടരുമോ എന്നതും തരൂര്‍ തുടര്‍ച്ചയായി വിജയിക്കുന്നതും ആശങ്കയുണ്ടാക്കുന്നു.

മണ്ഡലത്തിലെ ബിജെപിയുടെ മുന്നേറ്റം തടയുന്നത് തീരദേശ മേഖലയിലെ ക്രിസ്ത്യൻ, മുസ്‌ലിം വോട്ടുകളാണ്.

പന്ന്യന്‍ രവീന്ദ്രന്‍

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയുന്ന ജനകീയനായ പന്ന്യനെ വൻ ഭൂരിപക്ഷത്തോടെ ഇത്തവണ പാർലമെന്‍റിലേക്ക് അയക്കണമെന്ന ഉദ്ദേശമാണ് ഇടതുപക്ഷത്തിനുള്ളത്. 2005ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം  മണ്ഡലത്തില്‍ നിന്ന് വിജയിച്ച പന്ന്യന്‍ രവീന്ദ്രന് ഇത്തവണ രണ്ടാം അങ്കം.

2005ല്‍ പന്ന്യന്‍ രവീന്ദ്രൻ ജയിച്ച ശേഷം അടുത്ത തെരഞ്ഞെടുപ്പ് മുതൽ നഷ്ടപ്പെട്ട തിരുവനന്തപുരം  സീറ്റ് പന്ന്യനിലൂടെ തന്നെ തിരിച്ചെടുക്കാൻ കട്ടയ്ക്ക് നിന്നുള്ള വലിയ പ്രചാരണമാണ് ഇടതുമുന്നണി നടത്തുന്നത്.

അനുകൂലം

വർഷങ്ങളായി തലസ്ഥാനത്ത് പ്രവർത്തിക്കുന്ന,കണ്ണൂർ സ്വദേശിയാണെങ്കിലും 1979 മുതല്‍ പാർട്ടി പ്രവർത്തനങ്ങളുമായി തിരുവനന്തപുരത്തെ സാന്നിധ്യമായിരുന്ന പന്ന്യൻ 1986 മുതൽ തലസ്ഥാനത്ത് സ്ഥിരതാമസക്കാരനാണ് എന്നതും അദ്ദേഹം ജനകീയന്നാണെന്നതും പ്രതീക്ഷ നല്കുന്നു.

2005ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍  മണ്ഡലത്തില്‍ നിന്ന് അന്ന് 3,90,324 വോട്ട് നേടിയാണ് പന്ന്യന്‍ വിജയിച്ചത്. 51.41 ശതമാനമായിരുന്നു വോട്ട് വിഹിതം.

ലോക്സഭാ മണ്ഡലത്തിലെ കോവളമൊഴികെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളും ഇടത് പക്ഷത്തിനൊപ്പമാണെന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ജനകീയനായ പന്ന്യനെ തന്നെ മുന്നണി കളത്തിലിറക്കിയിരിക്കുന്നത്.

പ്രതികൂലം

കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്തുണ്ടായ വൻ തിരിച്ചടി മറികടക്കാൻ ഇടതുപക്ഷത്തിന് നന്നായി പരിശ്രമിക്കേണ്ടിവരും. കേരളത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ബിജെപിക്കു പിന്നില്‍ മൂന്നാം സ്ഥാനത്തായ ആദ്യ ലോക്‌സഭാ മണ്ഡലമാണിതെന്നതും ആശങ്കയുണ്ടാക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments