Friday, May 17, 2024
spot_imgspot_img
HomeNewsKerala Newsമകളുടെ വിവാഹത്തിന് വേണ്ടി സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ ആത്മഹത്യ...

മകളുടെ വിവാഹത്തിന് വേണ്ടി സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം: സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരമാണ് ചികിത്സയിലിരിക്കെ മരിച്ചത്.man commits suicide in Neyyatinkara

പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്‌തത്‌. സഹകരണ ബാങ്കിൽഅഞ്ച് ലക്ഷം രൂപയാണ് തോമസ് നിക്ഷേപിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തോമസ് നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരിച്ച് ചോദിച്ചിട്ട് നല്‍കിയില്ലെന്നും ഇതേതുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസ് സാഗരമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

തോമസിന്റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് പണം തിരികെ ചോദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments