Friday, May 17, 2024
spot_imgspot_img
HomeNewsതമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ(72) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.Tamil playback singer Uma Ramanan passed away

1977-ല്‍ ‘ശ്രീകൃഷ്ണലീല’ എന്ന ഗാനമാലപിച്ചുകൊണ്ടാണ് ഉമ രമണൻ പിന്നണിഗാനരംഗത്തേയ്ക്ക് ചുവടുവെക്കുന്നത്. ഭർത്താവ് എ.വി. രമണനൊപ്പമാണ് ഇവർ ഈ ഗാനം ആലപിച്ചത്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാൻ ഉമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇളയരാജയ്ക്കൊപ്പം നൂറോളം പാട്ടുകള്‍ ഉമ പാടിയിട്ടുണ്ട്.

വിജയ് നായകനായെത്തിയ തിരുപ്പാച്ചി എന്ന സിനിമയിലാണ് ഉമ രമണൻ അവസാനമായി പാടിയത്. മണി ശർമ സംഗീതം നല്‍കിയ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ചിത്രത്തില്‍ ഉമ ആലപിച്ചത്. തത്സമയ സംഗീത പരിപാടികളിലൂടെയും ശ്രദ്ധേയയാണ് ഉമ രമണൻ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments