Friday, May 17, 2024
spot_imgspot_img
HomeNewsയുകെ മലയാളികളെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത കൂടി : ഹാര്‍ലോയില്‍ മലയാളി യുവാവ് മരിച്ച...

യുകെ മലയാളികളെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത കൂടി : ഹാര്‍ലോയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍ ; കോട്ടയം സ്വദേശിയുടെ മരണമറിഞ്ഞു ഭാര്യ ആശുപത്രിയില്‍

കവന്‍ട്രി: യുകെ മലയാളികളെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. യുകെയിൽ അടുത്ത കാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥന്‍ ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍ എന്‍ കെ ആണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.malayali died in uk

കോട്ടയം സ്വദേശിയായ യുവാവ് ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ യുകെയില്‍ എത്തിയിട്ട്. ലണ്ടനിലെ പ്രിന്‍സ് അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി നോക്കുകയാണ്. ഏതാനും മാസം മുന്‍പാണ് ഭാര്യയും യുകെ ജീവിതത്തിലേക്ക് എത്തുന്നത്. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികളാണുള്ളത്.

കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ വിവിഐപി മണ്ഡലമായി തലസ്ഥാനം;ത്രികോണമല്‍സരത്തില്‍ വിജയപ്രതീക്ഷയില്‍ മുന്നണികള്‍

ഇപ്പോള്‍ യുവാവ് ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. വിവരം അറിഞ്ഞു അസ്വസ്ഥയായ ഭാര്യയെയും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments