Friday, May 17, 2024
spot_imgspot_img
HomeNRIGulfയുഎഇയില്‍ വീണ്ടും ശക്തമായ മഴ; നിരവധി വിമാനങ്ങള്‍ റദ്ദാക്കി

യുഎഇയില്‍ വീണ്ടും ശക്തമായ മഴ; നിരവധി വിമാനങ്ങള്‍ റദ്ദാക്കി

അബുദാബി: വീണ്ടും യുഎഇയില്‍ ശക്തമായ മഴ. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാജ്യത്തെ ബാധിക്കുമെന്ന് പ്രവചിച്ചിരിക്കുന്ന അസ്ഥിരമായ കാലാവസ്ഥയെ നേരിടാൻ സുരക്ഷാ മുൻകരുതലുകള്‍ പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥകള്‍ നിരീക്ഷിക്കാനും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്‌വരകളും താഴ്ന്ന പ്രദേശങ്ങളും ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

അതേസമയം യുഎഇയിലെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എമിറേറ്റ്സ് എയർലൈൻ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. മെയ് രണ്ടിന് ദുബൈയിലേക്ക് എത്തുന്നതോ ദുബൈയില്‍ നിന്ന് പുറപ്പെടുന്നതോ ആയ വിമാനത്തില്‍ യാത്ര ചെയ്യുന്നവർ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

മെയ് രണ്ടിന് റദ്ദാക്കിയ വിമാനങ്ങള്‍

ഇകെ 123/124 – ദുബൈ-ഇസ്താംബുള്‍

ഇകെ 763/764 -ദുബൈ-ജൊഹാന്നസ്ബർഗ്

ഇകെ 719/720- ദുബൈ- നയ്റോബി

ഇകെ 921/922- ദുബൈ- കെയ്റോ

ഇകെ 903/904-ദുബൈ- അമ്മാൻ

ഇകെ 352/353- ദുബൈ- സിംഗപ്പൂർ

അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ടിക്കറ്റ് റീബുക്ക് ചെയ്യാൻ താല്‍പ്പര്യമുള്ളവർക്ക് ട്രാവല്‍ ഏജൻറുമാരെയോ സമീപത്തുള്ള എമിറേറ്റ്സ് ഓഫീസുമായോ ബന്ധപ്പെടാമെന്ന് എയർലൈൻ അറിയിച്ചു. എല്ലാ റീബുക്കിങ് ചാർജുകളും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ട, കാറിലോ പൊതുഗതാഗതത്തിലോ യാത്ര പുറപ്പെടുന്ന ഉപഭോക്താക്കള്‍ മോശം കാലാവസ്ഥ പരിഗണിച്ച്‌ കുറച്ച്‌ അധികം സമയം കണക്കാക്കി ഇറങ്ങണമെന്ന് ഫ്ലൈദുബൈയും അറിയിച്ചു. ഫ്ലൈ ദുബൈ വെബ്സൈറ്റ് സന്ദർശിച്ച്‌ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച്‌ ഉറപ്പാക്കണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments