Monday, July 8, 2024
spot_imgspot_img
HomeCrime Newsതിരുവല്ലയില്‍ നിന്നും കാണാതായ ഒൻപതാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി : സ്റ്റേഷനിലാക്കി മുങ്ങിയ യുവാവിനെ കയ്യോടെ...

തിരുവല്ലയില്‍ നിന്നും കാണാതായ ഒൻപതാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി : സ്റ്റേഷനിലാക്കി മുങ്ങിയ യുവാവിനെ കയ്യോടെ പിടികൂടി പൊലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്ബതാം ക്ലാസുകാരിയെ കണ്ടെത്തി. പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.thiruvalla missing girl returns

പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാവിനെയും പൊലീസ് പിടികൂടി.

പെണ്‍കുട്ടി രണ്ട് യുവാക്കള്‍ക്കൊപ്പമാണ് സ്റ്റേഷനിലെത്തിയത്. അതേസമയം കുട്ടിയെ ഹാജരാക്കിയതിനുശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കളില്‍ ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടി. തൃശൂർ സ്വദേശി അഖിലാണ് പിടിയിലായത്. മറ്റൊരാള്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നലെ പെണ്‍കുട്ടിയുടെയും പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരായത്. തിരുവല്ല മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കാവുഭാവം സ്വദേശിനി പാര്‍വതിയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ തിരിച്ചു കാണാതായതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.

തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യല്‍ സ്‌കൂള്‍ വിദ്യാർത്ഥിനിയായ പാർവതിയെയാണ് (15) കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച വെെകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷയ്‌ക്കായി സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് കാണാതാകുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments