Thursday, July 25, 2024
spot_imgspot_img
HomeCrime Newsവിവാഹം ചടങ്ങിനിടെ സീലിങ് അടര്‍ന്ന് വീണു; വരന്റെ ബന്ധു ആശുപത്രിയില്‍

വിവാഹം ചടങ്ങിനിടെ സീലിങ് അടര്‍ന്ന് വീണു; വരന്റെ ബന്ധു ആശുപത്രിയില്‍

തൃശൂര്‍: വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുന്നതിനിടെ ബന്ധുവിന്റെ തലയിലേക്ക് സീലിങ് അടര്‍ന്ന് വീണു. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ചാലക്കുടി വി ആര്‍ പുരം കമ്മ്യൂണിറ്റി ഹാളില്‍ വ്യാഴാഴ്ചയിരുന്നു സംഭവം. ആളൂര്‍ പഞ്ചായത്തിലെ വെള്ളാഞ്ചിറ സ്വദേശിയായ യുവതിയുടെ വിവാഹം ആണ് വി ആര്‍ പുരം കമ്മ്യൂണിറ്റി ഹാളില്‍ നടന്നത്.

വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വരന്റെ ബന്ധുവിന്റെ തലയിലേക്ക് സീലിങ് അടര്‍ന്ന് വീഴുകയായിരുന്നു. കഴുത്തില്‍ പരിക്കേറ്റ് ചോര വാര്‍ന്ന ഇയാളെ വിവാഹത്തിനെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാള്‍ ജീര്‍ണ്ണാവസ്ഥയിലായതാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments