Thursday, July 25, 2024
spot_imgspot_img
HomeCrime Newsതൃശൂരിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സുരേഷ് ബാബുവിൻ്റെയും ജിഷയുടെയും മകൾ അമയയെയാണ് മുല്ലക്കലിലെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

.ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. ജിഷിൻ്റെ അമ്മ അയൽവാസിയുടെ വീട്ടിലെത്തി കിണറ്റില്‍ വീണ് കിടക്കുന്നുവെന്ന് പറഞ്ഞതിനെ തുടർന്നാണ് നാട്ടുകാർക്ക് വിവരം അറിഞ്ഞത്.

നാട്ടുകാർ എരുമപ്പെട്ടി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ വന്നാണ് കുട്ടിയെ പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments