Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity News'രണ്ടാമത് ഒന്ന് കെട്ടണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു… ഒരുപാട് ചിന്തിച്ച് ഒടുവിൽ ഞാനാ ഉറച്ച തീരുമാനത്തിലെത്തി' :...

‘രണ്ടാമത് ഒന്ന് കെട്ടണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു… ഒരുപാട് ചിന്തിച്ച് ഒടുവിൽ ഞാനാ ഉറച്ച തീരുമാനത്തിലെത്തി’ : സുധീര്‍ സുകുമാരന്‍

സുധീര്‍ സുകുമാരന്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്. എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം പല വെല്ലുവിളികളും നേരിട്ടുവന്ന യഥാര്‍ത്ഥ ഹീറോ ആണ്.sudheer sukumaran viral words about marriage

അടുത്തിടെ തനിക്ക് കാന്‍സര്‍ ബാധിച്ചതും പിന്നീട് നടത്തിയ പോരാട്ടങ്ങളുമൊക്കെ തുറന്ന് പറഞ്ഞ് സുധീര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സുധീർ പങ്കിട്ട ഏറ്റവും പുതിയ പോസ്റ്റും വീഡിയോയുമാണ് വൈറലാകുന്നത്. തനിക്ക് രണ്ടാമത് ഒന്ന് കെട്ടണമെന്ന് അതിയായ ആഗ്രഹമായിരുന്നു അത് സാധിച്ചുവെന്നുമാണ് പുതിയ പോസ്റ്റിൽ താരം എഴുതിയത്.

എന്നാൽ ഇതുകേട്ട് ആരാധകർ ഞെട്ടേണ്ട. സുധീർ രണ്ടാമതും വിവാഹം കഴിച്ചത് ഭാര്യ പ്രിയയെ തന്നെയാണ്. ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് താലികെട്ട് എന്ന ചടങ്ങ് വീണ്ടും ഒന്ന് കൂടി നടത്തിയെന്ന് മാത്രം. വലിയ ആഢംബരമില്ലാതെ നടത്തിയ താലിക്കെട്ട് ചടങ്ങിന്റെയും പിന്നീട് നടന്ന വിവാഹ വാർഷിക ആഘോഷത്തിന്റെയും വീഡിയോയും കുറിപ്പിനൊപ്പം സുധീർ പങ്കുവെച്ചിട്ടുണ്ട്.

വാക്കുകൾ

രണ്ടാമത് ഒന്ന് കെട്ടണം എന്ന അതിയായ ആഗ്രഹം മനസിൽ ഉണ്ടായിരുന്നു. ഒരുപാട് ചിന്തിച്ച് ഒടുവിൽ ഒരു ഉറച്ച തീരുമാനത്തിലെത്തി. കഴിഞ്ഞ 25 വർഷമായി എന്നെ സഹിച്ച് എന്റെ കൊച്ചു കൊച്ചു ചുറ്റിക്കളികൾ ഒന്നും കണ്ടില്ലന്ന് നടിച്ച് എന്റെ താങ്ങും തണലുമായി നിന്ന ഇവളോളം വരില്ല മറ്റാരും. ഒടുവിൽ അവളെ തന്നെ ഒന്നൂടെ അങ്ങ് കെട്ടി. അല്ല പിന്നെ…അനുഗ്രഹിക്കുക.. ആശിർവദിക്കുക.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments