Friday, May 17, 2024
spot_imgspot_img
HomeCinemaഎന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്; പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും: നിത്യ

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്; പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും: നിത്യ

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമ മേഖലകളിൽ ഒരുപോലെ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യ മേനോൻ. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങൾ നിത്യ മേനോന് ലഭിച്ചു. ഇപ്പോഴിതാ തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും പറയുകയാണ് നിത്യ മേനോൻ.nithya about name

“മലയാളിയാണെങ്കിലും ഞാൻ ബാ​ഗ്ലൂരിൽ നിന്നാണ്. അവിടെ എല്ലാ ഭാഷയും സംസാരിക്കുന്നവരുണ്ട് . ഞാൻ പഠിച്ചത് കന്നഡ സ്കൂളിലാണ്. എനിക്ക് കന്നഡയിൽ എഴുതാനും വായിക്കാനും അറിയാം. എന്നാൽ മലയാളത്തിൽ എഴുതാനും വായിക്കാനും സാധിക്കില്ല .

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്. എന്റെ കുടുംബത്തിലെ ആർക്കും സർ നേം ഇല്ലായിരുന്നു . മേനേൻ എന്നത് ഞാനിട്ടതാണ്. അതൊരു സർ നേം അല്ല. പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments