Friday, May 31, 2024
spot_imgspot_img
HomeCinemaസിനിമ സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

സിനിമ സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

മുവാറ്റുപുഴ: സംവിധായകൻ ബിജു വട്ടപ്പാറ (54) അന്തരിച്ചു. മൂവാറ്റുപുഴയിൽ വച്ചാണ് മരിച്ചത്. ഒരുകേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാൻ എത്തിയ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് എന്നീ ചിത്രങ്ങൾ സംവിധാനം സംവിധാനം ചെയ്തിട്ട് ഉണ്ട്. കലാഭവൻ മണി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലോകനാഥൻ ഐഎഎസ് ,കളഭം എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തായിരുന്നു . ചക്കരവാവ, വെള്ള കത്രീന, ശംഖുപുഷ്പം തുടങ്ങിയ നോവലുകൾ എഴുതിയിട്ട് ഉണ്ട്.

ഇടവഴിയും തുമ്പപ്പൂവും എന്ന കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണന്‍ സാഹിത്യ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. കൂടാതെ ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്.

ഒക്കല്‍ വട്ടപ്പാറ വീട്ടില്‍ രവി(ദേവന്‍)യുടെ മകനാണ്. മകള്‍: ദേവനന്ദന.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments