Friday, May 17, 2024
spot_imgspot_img
HomeCinemaCelebrity Newsചരിത്രം എഴുതി അലക്സാന്‍ഡ്ര; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം

ചരിത്രം എഴുതി അലക്സാന്‍ഡ്ര; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം

സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായി, അറുപതുകാരിയായ അലക്‌സാന്‍ഡ്ര റോഡ്രിഗസ് ബ്യൂണസ് ഐറിസ് കിരീടം ചൂടി.അലക്‌സാന്‍ഡ്ര മാരിസ റോഡ്രിഗസ് തൻ്റെ പ്രായത്തിൽ ഇത്രയും അഭിമാനകരമായ പദവി സ്വന്തമാക്കിയ ആദ്യ വനിത എന്ന റെക്കോർഡും കരസ്ഥമാക്കി.

അർജൻ്റീനയിലെ ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ തലസ്ഥാന നഗരിയായ ലാ പ്ലാറ്റയിൽ നിന്നാണ് അലക്‌സാന്‍ഡ്ര. നിയമത്തിലും പത്രപ്രവർത്തനത്തിലും പശ്ചാത്തലമുള്ള ബഹുമുഖ പ്രതിഭയായ അലക്‌സാന്ദ്ര, സൗന്ദര്യമത്സരങ്ങൾ ചെറുപ്പക്കാര്‍ക്ക് മാത്രമുള്ളതാണെന്ന സ്റ്റീരിയോടൈപ്പിനെ വെല്ലുവിളിക്കുകയാണ്.

18നും 73നുമിടയില്‍ പ്രായമായ 35 പേരായിരുന്നു ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. അതില്‍ നിന്നാണ് അലക്‌സാന്‍ഡ്രയെ മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് ആയി തെരഞ്ഞെടുത്തത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments