Monday, July 8, 2024
spot_imgspot_img
HomeCrime Newsകാമുകിക്കൊപ്പം മകന്‍ ഒളിച്ചോടി, അമ്മയെ നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ

കാമുകിക്കൊപ്പം മകന്‍ ഒളിച്ചോടി, അമ്മയെ നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ

ബെംഗളൂരു : ബെളഗാവിയിൽ വീട്ടമ്മയെ വീട്ടിൽ നിന്ന് വലിച്ചിറക്കി, നഗ്നയാക്കി, തൂണിൽ കെട്ടിയിട്ട് മർദിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. karnataka woman stripped thrashed as son elopes with girl chief minister reacts

ഇവരുടെ മകന്‍ ഒരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയിരുന്നു. പിന്നാലെ, പെൺകുട്ടിയുടെ വീട്ടുകാരെത്തിയാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയായിരുന്നു മകന്‍ ഒളിച്ചോടിയതിന് അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നയാക്കി മർദ്ദിച്ചത്. അക്രമത്തിനിരയായ സ്ത്രീയുടെ മകൻ ഒരു പെണ്‍കുട്ടിയുമായി കുറച്ച് നാളായി അടുപ്പത്തിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവാവ് കാമുകിക്കൊപ്പം ഒളിച്ചോടിയത്. വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഏഴ് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെലഗാവിയില്‍ മാത്രമല്ല സംസ്ഥാനത്ത് ഒരിടത്തും സമാന രീതിയിലുള്ള അക്രമ സംഭവങ്ങളോടും സഹിഷ്ണുത പുലര്‍ത്തില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി വിശദമാക്കി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സിദ്ദരാമയ്യ വിശദമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments